സഹകരണ പെന്‍ഷന്‍ ഫണ്ട് കുടിശിക: തീയതി നീട്ടി
Thursday, November 26, 2015 12:47 AM IST
തിരുവനന്തപുരം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഉത്തരവ് തീയതി മുതല്‍ രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിന് പെന്‍ഷന്‍ ബോര്‍ഡിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് നവംബര്‍ 24 മുതല്‍ രണ്ടുമാസത്തേക്കുവരെ പ്രാബല്യമുണ്ടായിരിക്കും. ഈ പദ്ധതി പ്രകാരം 1999 ഫെബ്രുവരി ഒന്ന് മുതല്‍ കുടിശിക ഫണ്ട് അടയ്ക്കാനുള്ള സംഘങ്ങള്‍ക്ക് സമയ പരിധിക്കുള്ളില്‍ കുടിശിക ഫണ്ടിന് പന്ത്രണ്ട് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ ഫണ്ട് അടച്ച് കുടിശിക അവസാനിപ്പിക്കാം.


പെന്‍ഷന്‍ പദ്ധതിയിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നിശ്ചിത മാതൃകാ ഫോമില്‍ വേണം ഫണ്ട് കണക്കാക്കി അടയ്ക്കേണ്ടത്. ഫണ്ട് കണക്കാക്കുന്നതിനുള്ള മാതൃകാ ഫോമുകളും നിര്‍ദേശങ്ങളും സംസ്ഥാന സഹകരണ എംപ്ളോയീസ് പെന്‍ഷന്‍ ബോര്‍ഡില്‍ നിന്നു ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.