മലയാള ഭാഷാ ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം
Thursday, November 26, 2015 12:47 AM IST
തിരുവനന്തപുരം: മലയാള ഭാഷ യുടെ വ്യാപനവും പരിപോഷണവും ലക്ഷ്യമിട്ടുള്ള അന്തിമ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. സംസ്ഥാനത്ത് ഔദ്യോഗിക ഭാഷ മലയാളമാക്കാ നും മലയാള ഭാഷ സാര്‍വത്രികമാക്കാനും സര്‍ക്കാര്‍ നടത്തിയ വിപു ലമായ ചര്‍ച്ചകള്‍ക്കുശേഷം തയാറാ ക്കിയ ബില്ലിനാണു മന്ത്രിസഭായോ ഗം അംഗീകാരം നല്‍കിയത്.

കേരള ഔദ്യോഗിക ഭാഷാ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ളീഷും മലയാളവും ഔദ്യോഗിക ഭാഷകള്‍ ആണ്. ഇതിനു പകരം സമഗ്ര മലയാള ഭാഷാ നിയമം നിര്‍മിക്കുകയാണു ലക്ഷ്യം. ബില്‍ തയാറാക്കുന്നതിനുള്ള മെമ്മോറാണ്ടം ആദ്യം നിയമ വകുപ്പിനു നല്‍കി. അവര്‍ തയാറാക്കിയ കരട് ബില്‍ പെരുമ്പടവം ശ്രീധരന്‍, ആര്‍. ഗോപാലകൃഷ്ണന്‍, ഡോ. എം.ആര്‍. തമ്പാന്‍, ഡോ. കെ. ജയകുമാര്‍ എന്നിവരടങ്ങിയ സമിതി സൂക്ഷ്മപരിശോധന നടത്തി.


തുടര്‍ന്നു പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെയും ഹൈക്കോടതി രജിസ്ട്രാറുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച് ഭേദഗതി വരുത്തിയ കരട് ബില്‍ നിയമ വകുപ്പ് സമര്‍പ്പിക്കുകയും ചെയ്തു. ബില്ലില്‍ മൂന്നാം ഖണ്ഡം നിയമ വകുപ്പിന്റെ നിര്‍ദേശാനുസരണം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഭേദഗതി വരുത്തുകയും ചെയ്തു. ഈ അന്തിമ കരട് ബില്‍ ആണ് മന്ത്രിസഭ അം ഗീകരിച്ചത്.

സമഗ്ര മലയാള ഭാഷാ നിയമം വേണമെന്ന് ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാ സമിതി സര്‍ക്കാരിനു നേരത്തെ ശിപാര്‍ശ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതിയും ഇപ്രകാരം ഒരു നിയമമുണ്ടാക്കണമെന്നു തീരുമാനിച്ചിരുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.