ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ സമ്മേളനം ഇന്നാരംഭിക്കും
Thursday, November 26, 2015 12:45 AM IST
തൃശൂര്‍: ഓള്‍ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷന്റെ നാലാമതു ദേശീയ സമ്മേളനം ഇന്നുമുതല്‍ 28വരെ തൃശൂരില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ പെന്‍ഷന്‍കാര്‍ക്കും ഏകീകൃത ക്ഷാമബത്ത ഏര്‍പ്പെടുത്തുക, റിസര്‍വ് ബാങ്കിനു തുല്യമായി ഫാമിലി പെന്‍ഷന്‍ ഉയര്‍ത്തുക, മുന്‍കാലത്തു വിരമിച്ചവര്‍ക്ക് പേ കമ്മീഷന്റെ നിര്‍ദേശപ്രകാരം പെന്‍ഷന്‍ വര്‍ധിപ്പിക്കുക, ഏകീകൃത ആരോഗ്യസുരക്ഷാ പദ്ധതികള്‍ രൂപീകരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് സമ്മേളനം മുന്നോട്ടുവയ്ക്കുന്നതെന്നു ഫെഡറേഷന്‍ പ്രസിഡന്റ് എസ്.എം. ദേശ്പാണ്ഡേ പത്രസമ്മേളനത്തില്‍ പറഞ്ഞു.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നു വൈകിട്ട് 4.30നു നായ്ക്കനാലില്‍ നിന്നാരംഭിക്കുന്ന പ്രകടനം തെക്കേഗോപുരനടയില്‍ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.