സ്വാമി ശാശ്വതീകാനന്ദയുടെ മരണം: മജിസ്ട്രേറ്റ്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമായിരുന്നു-ഹൈക്കോടതി
സ്വാമി ശാശ്വതീകാനന്ദയുടെ മരണം: മജിസ്ട്രേറ്റ്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമായിരുന്നു-ഹൈക്കോടതി
Thursday, November 26, 2015 12:18 AM IST
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചു മജിസ്ട്രേറ്റ്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കണമായിരുന്നെന്നു ഹൈക്കോടതി.

മജിസ്ട്രേറ്റ്കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ടോ അന്തിമ റിപ്പോര്‍ട്ടോ സമര്‍പ്പിക്കാതെ എങ്ങനെയാണു തുടരന്വേഷണം സാധ്യമാവുകയെന്നും നീന്തലറിയാവുന്ന ഒരാള്‍ മുങ്ങിമരിക്കുമ്പോള്‍ ഇതിന്റെ ദുരൂഹത നീക്കേണ്ട ബാധ്യത പോലീസിനില്ലേയെന്നും ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തുടരന്വേഷണം ആവശ്യപ്പെട്ടു പാലക്കാട്ടെ ഓള്‍ കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റീസ് ബി. കെമാല്‍ പാഷ ആരാഞ്ഞു.

കുറ്റകൃത്യം നടന്നതായി തെളിവു ലഭിച്ചിട്ടില്ലാത്തതിനാല്‍ തുടരന്വേഷണം തുടങ്ങിയിട്ടില്ലെന്നും തെളിവുണ്െടങ്കില്‍ ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍(ഡിജിപി) ടി. അസഫലി ബോധിപ്പിച്ചു.

ഈ ഘട്ടത്തിലാണു ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്െടങ്കില്‍ അന്വേഷണം നടത്തി അതു ദൂരീകരിക്കേണ്േട എന്നു ജഡ്ജി ചോദിച്ചത്.


തുടരന്വേഷണമില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ അന്വേഷണത്തിനുള്ള കര്‍മപദ്ധതി തയാറാക്കിയത്? ഈ കേസില്‍ മജിസ്ട്രേറ്റ്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നോ എന്നും കോടതി ആരാഞ്ഞു.

സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (ആര്‍ഡിഒ) മുമ്പാകെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും കുറ്റകൃത്യം വെളിപ്പെട്ടാല്‍ മാത്രമേ മജിസ്ട്രേറ്റ്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുള്ളൂവെന്നും ഡിജിപി മറുപടി നല്‍കി. ഇതു കോടതി അംഗീകരിച്ചില്ല.

മജിസ്ട്രേറ്റ്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമായിരുന്നു. അന്വേഷണത്തെക്കുറിച്ചു പരാതിയുള്ളവര്‍ക്കു കോടതിയെ സമീപിക്കേണ്േട? മജിസ്ട്രേറ്റ്കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ടോ അന്തിമ റിപ്പോര്‍ട്ടോ ഇല്ലാത്ത കേസില്‍ തുടരന്വേഷണം നടത്തുന്നതിന്റെ പ്രസക്തി എന്താണ് എന്നു കോടതി വീണ്ടും ചോദിച്ചു. ഈ നിയമപ്രശ്നം പരിഗണിക്കാന്‍ ഹര്‍ജി ഡിസംബര്‍ 14ലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.