റബര്‍: പാര്‍ലമെന്റ് മാര്‍ച്ച് നടത്തും
Thursday, November 26, 2015 12:40 AM IST
തിരുവനന്തപുരം: റബര്‍മേഖല നേരിടുന്ന പ്രതിസന്ധിക്കു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റബര്‍ കര്‍ഷകര്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. കേരളം, കര്‍ണാടകം, തമിഴ്നാട്, ത്രിപുര തുടങ്ങിയ പ്രധാന റബര്‍ ഉത്പാദക സംസ്ഥാനങ്ങളില്‍ നിന്നുള്ള റബര്‍ കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനം അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ളയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.


സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എം. പ്രകാശന്‍ മാസ്റര്‍, ജോര്‍ജ് മാത്യു, വൈസ് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, കര്‍ഷകസംഘം കോട്ടയം ജില്ലാ സെക്രട്ടറി പ്രഫ. എം.ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കേരളത്തില്‍നിന്നുള്ള റബര്‍ കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ ഒന്നിന് രാവിലെ പത്തിന് കേരള ഹൌസിനു മുന്നില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.