കാര്‍മല്‍ഗിരി സെമിനാരി വജ്രജൂബിലിക്കു തുടക്കം
കാര്‍മല്‍ഗിരി സെമിനാരി വജ്രജൂബിലിക്കു തുടക്കം
Thursday, November 26, 2015 12:38 AM IST
കൊച്ചി: ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ തുടങ്ങി. പൂര്‍വവിദ്യാര്‍ഥിദിനമായ ഇന്നലെ വിജയപുരം ബിഷപ് ഡോ.സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍ സമൂഹ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വചനസന്ദേശം നല്‍കി. ബിഷപ് ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തനും സെമിനാരിയില്‍ പഠിച്ചിരുന്ന 130 വൈദികരും സഹകാര്‍മികരായി.

ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോയെ ബിഷപ് ഡോ.സെല്‍വിസ്റര്‍ പൊന്നുമുത്തന്‍, പ്രഫ.കെ.വി. തോമസ് എംപി, റെക്ടര്‍ റവ. ഡോ.ജേക്കബ് പ്രസാദ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.


ഇന്നു രാവിലെ ഒമ്പതിന് ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോ മുഖ്യപ്രഭാഷണം നടത്തും. ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം അധ്യക്ഷതവഹിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.