വീണ്ടും കാമ്പസ് ദുരന്തം; ശാസ്താംകോട്ട കോളജില്‍ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് വീഴ്ത്തി
Wednesday, November 25, 2015 12:38 AM IST
കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ചു വീഴ്ത്തി. ശാസ്താംകോട്ട പോരുവഴി പുത്ത ന്‍വിള വടക്കതില്‍ സിദ്ധിക്കിന്റെ ഭാര്യ സൈന(19)യ്ക്കാണു ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം നാലിനു കോളജ് വിട്ടപ്പോള്‍ രണ്ടാമത്തെ ഗേറ്റിനു സമീപത്തായിരുന്നു അപകടം. സൈന നടന്നുവരവേ പിന്നാലെ ഓടിച്ചുവന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ സൈന റോഡിലെ കല്ലില്‍ തലയിടിച്ചു വീഴുകയായിരുന്നു. ഉടന്‍ കൊല്ലം മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.


രണ്ടു മാസം മുമ്പാണു സൈന വിവാഹിതയായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കോളജില്‍ ഇന്നലെ ആഘോഷങ്ങളൊന്നും സംഘടിപ്പിച്ചിരുന്നില്ല. സൈനയെ ഇടിച്ചിട്ട ശേഷം ബുള്ളറ്റ് അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. ബുള്ളറ്റ് ഓടിച്ച രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥി ഹരികുമാറിനെ പോലീസ് അറസ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.