സതീഷ് ബാബു ഒരാഴ്ചകൂടി പോലീസ് കസ്റഡിയില്‍
സതീഷ് ബാബു ഒരാഴ്ചകൂടി പോലീസ് കസ്റഡിയില്‍
Tuesday, October 13, 2015 12:29 AM IST
പാലാ: വിവിധ കന്യാസ്ത്രീ മഠങ്ങളില്‍ നടന്ന അതിക്രമങ്ങളിലും കൊലക്കേസുകളിലും പ്രതിയായ സതീഷ് ബാബുവിനെ വരും ദിവസങ്ങളിലും വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പ് തുടരും. കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ പാലാ, ചേറ്റുതോട് മഠങ്ങളില്‍ ഒരിക്കല്‍ കൂടി പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പ്രധാന കേസുകളിലൊഴികെ ഓരോ പോലീസ് സ്റേഷന്‍ അതിര്‍ത്തികളിലും നടത്തിയ കുറ്റകൃത്യങ്ങളില്‍ അതതു പോലീസ് സ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പ് നടത്തുന്നത്. പാലാ ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബുവിനാണു മേല്‍നോട്ടം.

ഇന്നലെ ഈരാറ്റുപേട്ട സിഐ സി.ജി. സനല്‍കുമാറിന്റെ നേതൃത്വത്തില്‍ സതീഷ് ബാബുവിനെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലെത്തിച്ച് ചികിത്സയില്‍ കഴിയുന്ന ജോര്‍ജ് എന്നയാളെ പരിചയമുണ്േടായെന്ന് പരിശോധിച്ചു. ഇയാളുടെ ഡ്രൈവറായി കുറെനാള്‍ സതീഷ് ബാബു ജോലി ചെയ്തിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. വിവിധ കേസുകളിലായി നാനൂറു സാക്ഷികളും കൃത്യമായ മൊഴികളും നൂറിലേറെ തെളിവുകളും നിരത്തിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പാലാ പോലീസ് സ്റേഷനില്‍ പ്രത്യേക ടീമാണ് പ്രതിക്കെതിരേ കുറ്റപത്രം തയാറാക്കി വരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.