കൊരട്ടിയില്‍ എടിഎം കവര്‍ച്ചാ ശ്രമം
കൊരട്ടിയില്‍ എടിഎം കവര്‍ച്ചാ ശ്രമം
Saturday, October 10, 2015 12:47 AM IST
കൊരട്ടി: ജില്ലയില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം. ദേശീയപാതയില്‍ ചിറങ്ങരയിലുള്ള സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കുത്തിത്തുറന്നാണു മോഷണശ്രമം നടന്നത്. എടിഎമ്മിന്റെ പണം വയ്ക്കുന്ന ട്രേ ഇളക്കിമാറ്റിയ നിലയിലാണ്. എടിഎമ്മില്‍ ഉണ്ടായിരുന്ന 76,600 രൂപ നഷ്ടപ്പെട്ടിട്ടില്ല. എടിഎമ്മിന്റെ നമ്പര്‍ ലോക്ക് സിസ്റം തകര്‍ത്തിട്ടുണ്ട്.

ഇന്നലെ രാവിലെ എടിഎം വൃത്തിയാക്കാന്‍ വന്ന ബാങ്കിലെ ജോലിക്കാരനാണു മെഷീന്റെ ട്രേ ഇളക്കിയ നിലയില്‍ കണ്ടത്. ഉടനെ ബാങ്ക് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്നു ചാലക്കുടി സിഐ ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധന നടത്തി. തൃശൂരില്‍നിന്നു വിരലടയാള വിദഗ്ധരെത്തിയും പരിശോധിച്ചു.


എടിഎം കൌണ്ടറിലെ സിസിടിവി കാമറയിലും എടിഎം മെഷിനിലെ കാമറയിലും മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചാണു മോഷ്ടാവ് എടിഎമ്മിനുള്ളില്‍ കടന്നിട്ടുള്ളതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.