ബിജെപി മതേതരത്വത്തെക്കുറിച്ചു പറയുന്നത് അറവുകാര്‍ അഹിംസയെക്കുറിച്ചു പറയുന്നതുപോലെ: വി.എം. സുധീരന്‍
ബിജെപി മതേതരത്വത്തെക്കുറിച്ചു പറയുന്നത് അറവുകാര്‍ അഹിംസയെക്കുറിച്ചു പറയുന്നതുപോലെ: വി.എം. സുധീരന്‍
Wednesday, October 7, 2015 12:36 AM IST
കൊച്ചി: ബിജെപി മതേതരത്വത്തെകുറിച്ചു പറയുന്നത് അറവുകാര്‍ അഹിംസയെക്കുറിച്ചു പറയുന്നതുപോലെയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മൂന്നാം മുന്നണിയും പറഞ്ഞുവന്നവര്‍ മതേതര മുന്നണിയെന്നു മാറ്റിപറയേണ്ടിവന്നത് ജനങ്ങളില്‍ ഉണ്ടായ പ്രതികരണം കൊണ്ടാണെന്നും കൊച്ചിയില്‍ യുഡിഎഫ് സംസ്ഥാന നേതൃസമ്മേളനത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും നടത്തിവരുന്ന നീക്കം നമ്മുടെ നാട്ടിലേക്കും എത്തുകയാണ്. അമിത് ഷായുടെ കൈയില്‍ ചോരക്കറയും പാപക്കറയുമുണ്ട്.

കള്ളക്കച്ചവടക്കാരുടെ മനസുമായി യാതൊരു ധാര്‍മിക ചിട്ടയോ സമീപനമോ ഇല്ലാത്തവര്‍ സ്വാര്‍ഥത ലക്ഷ്യംവച്ച് ഇവരുമായി സഹകരിക്കാനും മുന്നോട്ടുവരുന്നുണ്ട്. ചരിത്രത്തെ തമസ്ക്കരിക്കുന്ന ഇവരുടെ നീക്കം ഫലം കാണില്ല.

യുഡിഫിനു മികച്ച വിജയം ലഭിക്കാന്‍ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഐക്യ മുന്നണിയില്‍ നിന്നു വ്യത്യസ്തമായി ആരും ചിന്തിക്കുമെന്നു തോന്നുന്നില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് മുന്നണിയില്‍ സ്ഥാനം ഉണ്ടാകില്ലെന്നും സുധീരന്‍ പറ ഞ്ഞു.


തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹമായത് ചോദിക്കുകയും അര്‍ഹമായതു കൊടുക്കയും ചെയ്തുകഴിഞ്ഞാല്‍ വളരെ പെട്ടന്നു സീറ്റു വിഭജനം തീര്‍ക്കാന്‍ സാധിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു.

ഭരണവിരുദ്ധ വികാരം ഇല്ലെന്നതാണ് ഈ സര്‍ക്കാരിന്റെ കരുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാരുണ്യ പദ്ധതി അടക്കം ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തി.

വികസന പ്രവര്‍ത്തനങ്ങളിലും മികച്ച ട്രാക്ക് റിക്കാര്‍ഡാണു സര്‍ക്കാരിന്. ഇങ്ങനെ നോക്കിയില്‍ എല്ലാ സാഹചര്യങ്ങളും സര്‍ക്കാരിന് അനുകൂലമാണ്. മറ്റു സമ്മര്‍ദ്ദങ്ങള്‍ നോക്കാതെ വിജയസാധ്യത മാത്രം നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ എല്ലാ കക്ഷികളും ശ്രദ്ധ ചെലുത്തണം.

മികച്ച സ്ഥാനാര്‍ഥികളെ കണ്െടത്തിക്കഴിയുമ്പോള്‍ തന്നെ പാതി വിജയം കൈവരിച്ചുകഴിയുമെന്നും മന്ത്രി മാണി ഓര്‍മി പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.