താമര ചിഹ്നം നിര്‍ബന്ധമല്ല: ബിജെപി
താമര ചിഹ്നം നിര്‍ബന്ധമല്ല: ബിജെപി
Sunday, October 4, 2015 11:45 PM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയില്‍നിന്നു ബിജെപിയുമായി ചേര്‍ന്നു മത്സരിക്കുന്നവര്‍ താമര ചിഹ്നത്തില്‍ത്തന്നെ മത്സരിക്കണമെന്നു നിര്‍ബന്ധം പിടിക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ബിജെപി സ്ഥാനാര്‍ഥികളെ ഈ മാസം ഏഴിനു തീരുമാനിക്കും.

ഒന്‍പതിനു തെരഞ്ഞെടുപ്പു സമിതിയോഗം വിളിച്ചുചേര്‍ക്കും.കേന്ദ്രത്തില്‍ അധികാര ത്തില്‍ വന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ജനപ്രീതിയില്‍ ഒരു ഇടിവും വരാത്ത പ്രധാനമന്ത്രിയാണു നരേന്ദ്രമോദിയെന്ന് അദ്ദേഹം പത്രസ മ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി അംഗത്വത്തിലുണ്ടായ വര്‍ധന ബിജെപിയോടുള്ള താത്പര്യമാണു കാണിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.