നീക്കിയതിനു പിന്നില്‍ രാഷ്ട്രീയ തീരുമാനം: തച്ചങ്കരി
നീക്കിയതിനു പിന്നില്‍ രാഷ്ട്രീയ തീരുമാനം: തച്ചങ്കരി
Friday, September 4, 2015 12:12 AM IST
കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്തുനിന്നു തന്നെ നീക്കിയതു രാഷ്ട്രീയമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെ ന്നു ടോമിന്‍ തച്ചങ്കരി. അഴിമതി തുറന്നുകാട്ടിയതിനു സര്‍ക്കാരില്‍നിന്നു തനിക്കു മതിയായ പിന്തുണ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് 22 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് അയച്ചിട്ടുണ്ട്. അതില്‍ ചിലതില്‍ നൂറു കോടിയിലധികം രൂപയുടെ അഴിമതി നടന്നതായി ഉത്തമ ബോധ്യമുളളതായി താന്‍ അറിയിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നടപടിയെടുത്തിട്ടുണ്േടാ ഇല്ലയോ എന്നു സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.


തന്നെ നീക്കിയതില്‍ ജീവനക്കാര്‍ക്കു പോലും പ്രതിഷേധമുണ്െട ന്നും തച്ചങ്കരി പറഞ്ഞു. ഇതിനിടെ, ടോമിന്‍ തച്ചങ്കരിയെ മാറ്റുന്നതില്‍ പ്രതിഷേധിച്ചു ജീവനക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ കടവന്ത്രയിലെ ആസ്ഥാനത്തു പ്രകടനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.