കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായി
കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായി
Thursday, September 3, 2015 12:27 AM IST
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ തൊഴിലാഴി സംഘടനകളും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറി.

വ്യാപാരസ്ഥാപനങ്ങള്‍ അട ഞ്ഞുകിടന്നു. സ്കൂളുകളും കോളജുകളും പ്രവര്‍ത്തിച്ചില്ല. പൊതുഗതാഗതസംവിധാനം പൂര്‍ണമായി തടസപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല. ഓട്ടോ, ടാക്സി, സ്വകാര്യബസുകള്‍ എന്നിവ നിരത്തില്‍നിന്ന് ഒഴിഞ്ഞുനിന്നു. കാറുകള്‍ ഉള്‍പ്പെടെ കുറച്ചു സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. സെക്രട്ടേറിയറ്റില്‍ 21.48 ശതമാനം പേര്‍ ജോലിക്കു ഹാജരായി. സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ 876 പേര്‍ പഞ്ച് ചെയ്തു. 20 ശതമാനംപേര്‍ അവധിയിലായിരുന്നു. ബാങ്കുകളും തുറന്നുപ്രവര്‍ത്തിച്ചില്ല. പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കു ഡയസ്നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തെക്കന്‍ കേരളത്തില്‍ പണിമുടക്ക് സമാധാനപരമായിരുന്നു. ജോലിക്കു കയറിയവരെ ഒരിടത്തും തടഞ്ഞില്ല. എന്നാല്‍, വടക്കന്‍ ജില്ലകളില്‍ ചിലയിടത്ത് സംഘര്‍ഷമുണ്ടായി. വയനാട് അമ്പലവയലില്‍ ജോലിക്കെത്തിയ അധ്യാപകനെ സമരാനുകൂലികള്‍ മര്‍ദിച്ചു. കണ്ണൂരും കാസര്‍ഗോട്ടും ചിലയിടങ്ങളില്‍ സമരാനുകൂലികള്‍ സ്വകാര്യവാഹനങ്ങള്‍ തടഞ്ഞു.


റെയില്‍വേ സ്റേഷനുകളിലും വിമാനത്താവളങ്ങളിലും വന്നിറങ്ങിയ യാത്രക്കാര്‍ പലരും വലഞ്ഞു. തിരുവനന്തപുരത്തു ട്രെയിനുകളില്‍ വന്നിറങ്ങിയവരെ പോലീസ് വാഹനങ്ങളില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു.

ഐടി മേഖലയെ ആദ്യമാ യാണു പണിമുടക്കില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, പണിമുടക്ക് ഐടി മേഖലയില്‍ കാര്യമായ പ്രതികരണമുണ്ടായില്ല. ടെക്നോപാര്‍ക്കില്‍ 70 ശതമാനം ജീവനക്കാര്‍ ഹാജരായി. അതേസമയം, കൊച്ചി മെട്രോയുടെ നിര്‍മാണം തടസ പ്പെട്ടു. തിരുവനന്തപുരത്ത് കോളജ് ഓഫ് എന്‍ജിനിയറിംഗിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐസര്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു.റെയില്‍വേ, പ്രതിരോധ മേഖലകളില്‍ വിദേശനിക്ഷപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. സമരം പ്രഖ്യാപിച്ച ട്രേഡ് യൂണിയനുകളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ബിജെപിയുടെ തൊഴിലാളിസംഘടനയായ ബിഎംഎസ് പണിമുടക്കില്‍നിന്നു പിന്മാറിയിരുന്നു. സമരം നടത്തിയവര്‍ തിരുവനന്തപുരത്തു പ്രകടനം നട ത്തി. തുടര്‍ന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ ചേര്‍ന്ന യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.