ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം: മുഖം നോക്കാതെ നടപടിയെന്നു മുഖ്യമന്ത്രി
ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം: മുഖം നോക്കാതെ നടപടിയെന്നു മുഖ്യമന്ത്രി
Thursday, September 3, 2015 12:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു ക്രമസമാധാനനില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുഖം നോക്കാതെ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വടക്കന്‍ജില്ലകളില്‍ അരങ്ങേറിയ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ശാന്തമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണം. എല്ലാവര്‍ക്കും നീതി കിട്ടുന്ന സമീപനമാകും സര്‍ക്കാരിന്റേത്. ആര്‍ക്കെങ്കിലും പരാതിയുണ്െടങ്കില്‍ പരിശോധിക്കാം. നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില്‍ ഒരു സംഘം തന്നെ വന്നു കണ്ടിരുന്നു. അവരോടും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്െടന്നും മുഖ്യമന്ത്രി പറഞ്ഞു


ഓണക്കാലത്ത് വടക്കന്‍ ജില്ലകളില്‍ അരങ്ങേറിയ സംഘര്‍ഷം വേദനിപ്പിച്ചു. ശാന്തത കൈവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമായ കരുതല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.