എംഎല്‍എമാരുടെ പേരിനു മുകളില്‍ ബിജെപി നേതാവിന്റെ പേര്
എംഎല്‍എമാരുടെ പേരിനു മുകളില്‍ ബിജെപി നേതാവിന്റെ പേര്
Wednesday, September 2, 2015 11:03 PM IST
തിരുവനന്തപുരം: കഴക്കൂട്ടം- മുക്കോല ബൈപാസ് നാലുവരിപ്പാതയാക്കുന്നതിന്റെ നിര്‍മാണോദ്ഘാടനത്തിന്റെ ശിലാഫലകത്തില്‍ എംഎല്‍എമാരുടെ പേരിനു മുകളില്‍ ബിജെപി നേതാവിന്റെ പേരു രേഖപ്പെടുത്തിയതു പ്രോട്ടോകോള്‍ ലംഘനമാണെന്നു പരാതി.

ശശി തരൂര്‍ അടക്കമുള്ള എംപിമാരുടെ പേരിനു തൊട്ടു താഴെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ പേരു രേഖപ്പെടുത്തി. മുരളീധരന്റെ പേരിനു താഴെയാണു ചടങ്ങില്‍ പങ്കെടുക്കുന്ന എംഎല്‍എമാരുടെ പേരുകള്‍ രേഖപ്പെടുത്തിയത്. ഒരു പഞ്ചായത്ത് അംഗം പോലുമല്ലാത്ത വി. മുരളീധരന്റെ പേര് എംഎല്‍എമാരുടെ പേരിനു മുകളില്‍ രേഖപ്പെടുത്തിയത് പ്രോട്ടോകോള്‍ ലംഘനമാണെന്നും ഇതിനെതിരേ നിയമസഭാ സ്പീക്കര്‍ക്കു പരാതി നല്‍കുമെ ന്നും വി. ശിവന്‍കുട്ടി എംഎല്‍എ അറിയിച്ചു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ദേശീയഗാനം ആലപിക്കുമ്പോള്‍ മുദ്രാവാക്യം മുഴക്കിയതു നിയമവിരുദ്ധമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.