ഓണാവധിക്ക് കാല്‍ലക്ഷം പേര്‍ ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു
ഓണാവധിക്ക് കാല്‍ലക്ഷം പേര്‍ ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു
Wednesday, September 2, 2015 11:02 PM IST
ചെറുതോണി: പൊതു അവധിദി വസങ്ങളിലും ശനി, ഞായര്‍ ദി വസങ്ങളിലും ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയെങ്കിലും ഓണാവധിദിവസങ്ങ ളില്‍ മാത്രം ഇടുക്കിയിലെത്തിയത് 23590 പേര്‍. കഴിഞ്ഞ 20 മുതല്‍ 31 വരെ അണക്കെട്ട് കാണാനെത്തിയ വരില്‍ അന്യസംസ്ഥാനക്കാര്‍ ഏറെയുണ്ടായിരുന്നു. ഇവരില്‍ തമിഴ്നാട്ടുകാരായിരുന്നു കൂടുതല്‍. നിരവധി വിദേശികളും ഇക്കാലയളവില്‍ അണക്കെട്ട് സന്ദര്‍ശിച്ചു.

ഏറ്റവും കൂടുതല്‍ വിനോ ദസഞ്ചാരികള്‍ എത്തിയത് ഓണത്തിന്റെ പിറ്റേന്നാണ്. 6600ലധികം പേരാണ് അന്ന് അണക്കെട്ടിലെത്തിയത്. ഹൈഡല്‍ ടൂറിസം ഏര്‍പ്പെടുത്തിയ പുതിയ സൌകര്യങ്ങള്‍ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ ഷിച്ചു. ബഗ്ഗി കാറില്‍ സഞ്ചരിക്കാന്‍ ദിവസവും ആളുകള്‍ കാത്തു നിന്നിരുന്നു. ഒരുദിവസം പരമാവധി 130 പേര്‍ക്കുവരെയേ ബഗ്ഗി കാറില്‍ സഞ്ചരിക്കാനാകൂ. 48285 രൂപയാണ് ബഗ്ഗി കാര്‍ എത്തിയതോടെ ഈ ദിവസങ്ങളില്‍ ടൂറിസ വകുപ്പ് അധികമായി സമ്പാദിച്ചത്.


ചെറുതോണി അണക്കെട്ടിനു സമീപം കൊലുമ്പന്‍ പാര്‍ക്കിലും ചെറുതോണി- ഇടുക്കി അണക്കെട്ടുകള്‍ക്കിടയിലും പലഹാരകടയും കാപ്പിക്കടയും ആരംഭിച്ചത് സന്ദര്‍ശകര്‍ക്ക് ആശ്വാസമായി.

കൂടാതെ ഇ-ടോയ്ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് സ്പീഡ് ബോട്ടുകളാണ് ഇടുക്കി നീലത്തടാകത്തെ കീറിമുറിച്ച് വിനോദസഞ്ചാരികളുടെ സാഹസികയാത്രക്ക് ഒരുക്കിയിരിക്കുന്നത്. പോലീസിന്റെ അതീവസുരക്ഷയിലാണ് അണക്കെട്ടില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.