ആര്‍എസ്എസിന് അഴിഞ്ഞാടാന്‍ അവസരം: കോടിയേരി
ആര്‍എസ്എസിന് അഴിഞ്ഞാടാന്‍ അവസരം: കോടിയേരി
Sunday, August 30, 2015 12:07 AM IST
കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു സംസ്ഥാനത്ത് അഴിഞ്ഞാടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അവസരമൊരുക്കിക്കൊടുക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 28-ാമത്തെ കൊലപാതകമാണു കാസര്‍ഗോട്ട് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സിപിഎമ്മിന്റെ കൊലചെയ്യപ്പെട്ട 28 പേരില്‍ 17 പേരെ കൊന്നതും ആര്‍എസ്എസുകാരാണ്. ആര്‍എസ്എസിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നതു പോലീസാണ്. പോലീസ് ഫലപ്രദമായി കേസെടുക്കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.