കെ.എം. മാണി നിയമസഭാ സാമാജികത്വ സുവര്‍ണ ജൂബിലി മന്ദിരം നാടിന്
കെ.എം. മാണി നിയമസഭാ സാമാജികത്വ സുവര്‍ണ ജൂബിലി മന്ദിരം നാടിന്
Sunday, August 30, 2015 12:16 AM IST
പാലാ: അഞ്ചു പതിറ്റാണ്ട് പാലായുടെ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച മന്ത്രി കെ.എം. മാണിക്കു പാലായുടെ സ്നേഹസമ്മാനമായി നിര്‍മിച്ച നിയമസഭാ സാമാജികത്വ സുവര്‍ണ ജൂബിലി കോംപ്ളക്സ് നാ ടിനു സമര്‍പ്പിച്ചു. കൊട്ടാരമറ്റത്ത് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുവര്‍ണ ജൂബിലി കോംപ്ളക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 3600 ചതുരശ്രഅടി വിസ്തീര്‍ണമുള്ള മൂന്നുനില കെട്ടിടമാണ് പാലാ നഗരസഭ കൊട്ടാരമറ്റത്ത് നിര്‍മിച്ചത്.

അപൂര്‍വങ്ങളില്‍ അപൂര്‍വ ചടങ്ങാണിതെന്നും കേരളത്തില്‍ ഇതുപോലൊരു ചടങ്ങു നടത്താന്‍ കെ.എം. മാണിക്കല്ലാതെ മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാ നപദ്ധതികള്‍ക്കെല്ലാം മന്ത്രി കെ.എം. മാണിയുടെ പൂര്‍ണ പിന്തുണയുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അഞ്ചു മെഡിക്കല്‍ കോളജുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് പതിനാറായി. ഒരു ലക്ഷം പേര്‍ക്ക് കാരുണ്യ ലോട്ടറി ചികിത്സാധനസഹായം ലഭിച്ചതി ന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര ധനമന്ത്രിയാണു വരുന്നത്.- മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. പാലായില്‍ മാത്രമല്ല കേരളത്തിലെവിടെയും മന്ത്രി കെ.എം. മാണിയുടെ പേരില്‍ മന്ദിരങ്ങള്‍ പണിയാന്‍ അര്‍ഹതയുണ്െടന്നും അത്രയധികം കേരള ത്തിനു സംഭാവന നല്‍കിയ വ്യക്തിയാണ് കെ.എം. മാണിയെന്നും അ ദ്ദേഹം പറഞ്ഞു. മന്ത്രി കെ.എം. മാണി മറുപടിപ്രസംഗം നടത്തി. തന്നെ താനാക്കിയതും ഈ നിലയി ല്‍ എത്തിച്ചതും പാലായിലെ പ്രിയപ്പെട്ട സമ്മതിദായകരാണെന്ന കാര്യം മറക്കുകയില്ലെന്ന വാക്കു കള്‍ നിറഞ്ഞ കരഘോഷത്തോടെ യാണു സദസ് ഏറ്റുവാങ്ങിയത്. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തില്‍ രാഷ്ട്രീയമില്ലാത്ത ഒട്ടനവധി ആളുകള്‍ തനിക്കു താങ്ങും തണലും സനേഹവും നല്‍ കി കടന്നുവന്നിട്ടുണ്െടന്നും ഇ വരുടെ സ്നേഹം മാത്രംമതി തനി ക്കെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എപ്പോഴും സഹായവും പ്രചോദനവുമായി തനിക്കൊപ്പമുണ്ട്. - കെ.എം. മാണി പറഞ്ഞു.


മന്ത്രിമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, സി.എഫ്. തോമസ് എംഎല്‍എ, ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി, ആന്റോ ആന്റ ണി എംപി, റോഷി അഗസ്റിന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ, വക്കച്ചന്‍ മറ്റത്തില്‍ എക്സ് എംപി, ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എംപി, നിര്‍മല ജിമ്മി, ഇ.ജെ. ആഗസ്തി, ടോമി കല്ലാനി, പി.എം. ഷെരീഫ്, ഫിലിപ്പ് കുഴികുളം, പ്രഫ. ലോപ്പസ് മാത്യു, തോമസ് ചാഴികാടന്‍, പി.ടി. ജോസ്, സി.പി. ചന്ദ്രന്‍നായര്‍, സജി മഞ്ഞക്കടമ്പില്‍, ജോസ്മോന്‍ മുണ്ടയ്ക്കല്‍, അ ഡ്വ. ബിജു പുന്നത്താനം, ജില്ലാ -ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനി ധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേ താക്കള്‍ തുടങ്ങിയവര്‍ പ്രസം ഗിച്ചു. പാലാ നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ സ്വാഗതം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.