ഹജ്ജ് ഫ്ളൈറ്റുകളുടെ സമയക്രമമായി
Sunday, August 30, 2015 12:15 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ളഹജ്ജ് വിമാനങ്ങളുടെ സമയക്രമമായി. നെടുമ്പാശേരിയില്‍നിന്നു നേരിട്ടു ജിദ്ദയിലേക്കാണു ഹജ്ജ് വിമാനം. 340 പേര്‍ക്കു കയറാവുന്ന 18 ഫ്ളെ റ്റും 230 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഒരു ഫ്ളെറ്റുമാണു സര്‍വീസ് നട ത്തുന്നത്. സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെയാണു ഫ്ളൈറ്റുകള്‍ പുറപ്പെടുക. ഏഴ്,എട്ട്, ഒന്‍പത് തീയതികളില്‍ രണ്ടു ഫ്ളൈറ്റുകളും മറ്റു ദിവസങ്ങളിലും ഓരോ ഫ്ളൈറ്റുമാ ണു പുറപ്പെടുന്നത്. മടക്കയാത്ര ഒക്ടോബര്‍ 15 മുതല്‍ 29 വരെയാണ്. മദീനയില്‍നിന്നു നെടുമ്പാശേരിയി ലേക്കാണു ഫ്ളൈറ്റ്. ഒക്ടോബര്‍ 16, 19, 20, 21 തീയതികളില്‍ രണ്ടു ഫ്ളൈറ്റുകളും മറ്റു ദിവസങ്ങളില്‍ ഓരോ ഫ്ളൈറ്റുമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.