ഹൌസ്ബോട്ടുകള്‍ കത്തിനശിച്ചു
ഹൌസ്ബോട്ടുകള്‍ കത്തിനശിച്ചു
Sunday, August 30, 2015 11:56 PM IST
ആലപ്പുഴ: പുന്നമട ഫിനിഷിംഗ് പോയിന്റില്‍ കെട്ടിയിട്ടിരുന്ന ഹൌസ്ബോട്ടുകളിലൊന്ന് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു. ആളപായമില്ല.

തിരുവനന്തപുരം പട്ടം സ്വദേശി സമ്പത്തിന്റെ ഉടമസ്ഥതയിലുള്ള സിംഗിള്‍ ബെഡ്റൂം ഹൌസ്ബോട്ടായ ബെന്‍ബോയാണ് പൂര്‍ണമായും കത്തിയത്. ആലപ്പുഴ പാലസ് വാര്‍ഡില്‍ പുത്തന്‍വീട്ടില്‍ മസൂദിന്റെ ഉടമസ്ഥതയിലുള്ള വെനീസ് എന്ന ബോട്ടും ഭാഗികമായും കത്തിനശിച്ചതായും ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി. മൂന്നുബെഡ്റൂമുള്ള ബോട്ടാണ് വെനീസ്.

എകദേശം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം പ്രഥമദൃഷ്ട്യാ ക ണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. ബെന്‍ബോയിലാണ് ആദ്യം തീപിടിച്ചത്. ഇതില്‍ നിന്നും തീ പടരുകയായിരുന്നു. വെനീസ് പുതുക്കിപ്പണിത് പുറത്തിറക്കിയിട്ട് ഒരുമാസമേ ആയിട്ടുള്ളൂ.


തിരുവോണനാളില്‍ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. 5.50 ഓടെയാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ക്ക് ഹൌസ്ബോട്ടുകള്‍ കത്തുന്നതായി വിവരം ലഭിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റു ഹൌസ്ബോട്ടുകള്‍ ഉടന്‍ തന്നെ നീക്കിയതിനാല്‍ മറ്റുള്ളവയിലേക്കു തീപടര്‍ന്നില്ല. ഇരുപതോളം ഹൌസ്ബോട്ടുകള്‍ സംഭവസമയത്ത് ഫിനിഷിംഗ് പോയിന്റിലും സമീപത്തുമായുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് നോര്‍ ത്ത് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.