സ്റാറ്റിസ്റിക്കല്‍ സര്‍വീസില്‍ ഡോണയ്ക്ക് ഒന്നാം റാങ്ക്
സ്റാറ്റിസ്റിക്കല്‍ സര്‍വീസില്‍ ഡോണയ്ക്ക് ഒന്നാം റാങ്ക്
Friday, August 28, 2015 1:05 AM IST
കണ്ണൂര്‍: ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ സര്‍വീസിലേക്ക് യുപിഎസ്സി നടത്തിയ പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥിനിക്കു ഒന്നാം റാങ്ക്. കണ്ണൂര്‍ പായം മാടത്തിലിലെ ചേക്കാത്തടത്തില്‍ പരേതനായ ഫ്രാന്‍സിസിന്റെ മകള്‍ ഡോണ ഫ്രാന്‍സിസിനാണ് ഒന്നാംറാങ്ക്. അഞ്ചാം റാങ്ക് പറവൂര്‍ സ്വദേശിനി റിച്ചി റേച്ചലിനും 22-ാം റാങ്ക് മൂവാറ്റുപുഴ സ്വദേശിനി നിററ്റ് കെ.കുര്യനും ലഭിച്ചു.

ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ സര്‍വീസില്‍ 50 പേര്‍ക്കു നിയമനത്തിനു യോഗ്യത

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 50 പേരാണ് ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ സര്‍വീസില്‍ നിയമനത്തിന് അര്‍ഹത നേടിയിരിക്കുന്നതെന്ന് യുപിഎസ്സി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ സര്‍വീസ് പരീക്ഷയ്ക്കൊപ്പം ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 പേരാണ് ഈ വിഭാഗത്തില്‍ നിയമന ത്തിനു യോഗ്യത നേടിയിട്ടുള്ളത്.

ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ ഡോണ ഫ്രാന്‍സിസ് ഇരിട്ടി കടത്തുംകടവ് സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍നിന്ന് എസ്എസ്എല്‍സിയും ചാവശേരി സ്കൂളില്‍നിന്ന് പ്ളസ്ടുവും പാസായശേഷം കോഴിക്കോട് ദേവഗിരി കോളജില്‍നിന്ന് ബിഎസ്എസി മാത്തമാറ്റിക്സും കുസാറ്റില്‍നിന്ന് ഒന്നാംറാങ്കോടെ എംഎസ്സി സ്റാറ്റിസ്റിക്സും ജയിച്ചു. ഇന്ത്യന്‍ സ്റാറ്റിസ്റിക്സ് പരീക്ഷയ്ക്കായി തിരുവനന്തപുരത്തുനിന്നാണ് കോച്ചിംഗ് നേടിയത്. വീട്ടമ്മയായ ജസീന്തയാണ് ഡോണയുടെ മാതാവ്. സഹോദരി: ഐറിന്‍ (എംബിഎ വിദ്യാര്‍ഥിനി).


ഇരിട്ടി ടൌണില്‍ കാര്‍ ആക്സസറി സ്ഥാപനം നടത്തുന്ന പിതാവ് ഫ്രാന്‍സിസ് കഴിഞ്ഞ ഫെബ്രുവരി 14നാണ് കര്‍ണാടകയിലെ ഗോണിക്കുപ്പയ്ക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. പരീക്ഷയുടെ ഒരുക്കത്തിലായിരുന്ന ഡോണയെ പിതാവിന്റെ മരണം ഏറെ ഉലച്ചിരുന്നു. തന്റെ വിജയം പിതാവിനു സമര്‍പ്പിക്കുന്നതായി ഡോണ ദീപികയോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.