ഇടുക്കിയില്‍ വീണ്ടും ഭൂചലനം
Friday, August 28, 2015 11:52 PM IST
ഉപ്പുതറ: ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു മൂന്നാംതവണയാണ് ഇടുക്കി ജില്ലയില്‍ ഭൂചലനം. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനും വ്യാഴാഴ്ച രാത്രി 11.47നും ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ചത്തെ ചലനത്തിന്റെ തീവ്രത 1.1ഉം വ്യാഴാഴ്ചത്തേത് രണ്ടുമായിരുന്നു.

മൂന്നു ചലനത്തിന്റെയും പ്രഭവകേന്ദ്രം ഇടുക്കി വന്യജീവി സങ്കേതത്തിലെ വെണ്ടൂര്‍മേടാണ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ അഞ്ചുകിലോമീറ്ററിനുള്ളിലാണ് പ്രഭവകേന്ദ്രം. ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, കട്ടപ്പന, ഇരട്ടയാര്‍, കാമാക്ഷി പഞ്ചായത്തുകളില്‍ ചലനം അനുഭവപ്പെട്ടു.


റിക്ടര്‍ സ്കെയിലില്‍ ചെറുതായേ രേഖപ്പെടുത്തിയിട്ടുള്ളൂവെങ്കിലും വലിയ മുഴക്കത്തോടെയാണ് ചലനം അനുഭവപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.