തൊഴിലാളികള്‍ക്കായി 232.5 കോടിയുടെ ആനുകൂല്യവിതരണം നടത്തി: മന്ത്രി ഷിബു ബേബിജോണ്‍
തൊഴിലാളികള്‍ക്കായി 232.5 കോടിയുടെ ആനുകൂല്യവിതരണം നടത്തി: മന്ത്രി ഷിബു ബേബിജോണ്‍
Friday, August 28, 2015 1:00 AM IST
തിരുവനന്തപുരം: സമരങ്ങളോ തര്‍ക്കങ്ങളോ ഇല്ലാത്ത ഒരു ഓണം തൊഴില്‍ മേഖലയ്ക്കു സമ്മാനിക്കാന്‍ തൊഴില്‍ വകുപ്പിന് ഈ വര്‍ഷം സാധിച്ചതായി തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, മറ്റ് ആനുകൂല്യവിതരണത്തിനുമായി 232.5 കോടി രൂപയാണ് ഈ ഓണക്കാലത്ത് സര്‍ക്കാര്‍ ചെലവിട്ടത്.

കര്‍ഷകതൊഴിലാളി പെന്‍ഷന്‍ നല്‍കുന്നതിലേയ്ക്കായി 194.8 കോടി രൂപയും കശുവണ്ടി തൊഴിലാളി മേഖലയില്‍ 10.75 കോടി രൂപയും പെന്‍ഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ വിനിയോഗിച്ചു. 2014 ഏപ്രില്‍ മാസം മുതല്‍ 600 രൂപയാക്കി വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ ആനുകൂല്യമാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്.


തൊഴിലില്ലായ്മാ വേതനവിതരണവും കൃത്യമായിത്തന്നെ പൂര്‍ത്തീകരിച്ചു. ഓണത്തിന് മുമ്പു തന്നെ എല്ലാ ക്ഷേമപെന്‍ഷനുകളും വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.