അല്മായ മഹാസമ്മേളനം, വിളംബരജാഥ നാളെ
Friday, August 28, 2015 12:44 AM IST
പാലാ: സമുദായ ശാക്തീകരണം രാഷ്ട്രപുരോഗതിക്ക് എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറിന് പാലായില്‍ സംഘടിപ്പിക്കുന്ന അല്മായ മഹാസമ്മേളനത്തിനും റാലിക്കും മുന്നോടിയായുള്ള വിളംബരജാഥ നാളെ പാലാ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.

രാവിലെ എട്ടിന് മൂലമറ്റത്ത് രൂപത പ്രസിഡന്റ് സാജു അലക്സ് നയിക്കുന്ന ജാഥ സംസ്ഥാന സെക്രട്ടറി അഡ്വ. ബിജു പറയന്നിലം ഉദ്ഘാടനം ചെയ്യും. മൂലമറ്റം ഫൊറോന ഡയറക്ടര്‍ ഫാ. അലക്സാണ്ടര്‍ മൂലക്കുന്നേല്‍ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ എട്ടിന് പിറവത്ത് നിന്നു രൂപത ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന ജാഥ ഇലഞ്ഞി ഫൊറോന ഡയറക്ടര്‍ ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍ ഫ്ളാഗ് ഓഫ് ചെയ്യും.

മൂലമറ്റത്തു നിന്നു രാവിലെ എട്ടിന് ആരംഭിക്കുന്ന ജാഥ 8.30 ന് അറക്കുളം, ഒമ്പതിന് കുടയത്തൂര്‍, 9.30 ന് മുട്ടം, പത്തിന് തുടങ്ങനാട്, 10.30 ന് നീലൂര്‍, 11 ന് മേലുകാവ്, 11.30 ന് മൂന്നിലവ്, 12 ന് കളത്തൂക്കടവ്, 12.30 ന് തീക്കോയി, രണ്ടിന് പൂഞ്ഞാര്‍, 2.30 ന് അരുവിത്തുറ, മൂന്നിന് തിടനാട്, 3.30 ന് ചെമ്മലമറ്റം, നാലിന് പൈക, 4.30 ന് ഭരണങ്ങാനം, അഞ്ചിന് കൊല്ലപ്പള്ളി, 5.30 ന് പ്രവിത്താനം എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി വൈകുന്നേരം ആറിന് പാലായില്‍ സമാപിക്കും.


രാവിലെ എട്ടിന് പിറവത്തു നിന്ന് ആരംഭിക്കുന്ന ജാഥ 8.30 ന് ഇലഞ്ഞി, ഒമ്പതിന് കൂത്താട്ടുകുളം, 9.30 ന് രാമപുരം, പത്തിന് മരങ്ങാട്ടുപിള്ളി, 10.30 ന് കുറവിലങ്ങാട്, 11 ന് കടുത്തുരുത്തി, 11.30 ന് മുട്ടുചിറ, 12 ന് കുറുപ്പുന്തറ, 12.30 ന് കോതനെല്ലൂര്‍, രണ്ടിന് വയല, 2.30 ന് കൂടല്ലൂര്‍, മൂന്നിന് ചേര്‍പ്പുങ്കല്‍, 3.30 ന് കൊഴുവനാല്‍, നാലിന് മൂഴൂര്‍, 4.30 ന് കാഞ്ഞിരമററം, അഞ്ചിന് മേവട, 5.30 ന് മുത്തോലി, 5.45 ന് അരുണാപുരം എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം ആറിന് പാലായില്‍ സമാപിക്കും.

വിവിധ സ്ഥലങ്ങളില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ഡോ. റെജി മേക്കാടന്‍, സാബു പൂണ്ടിക്കുളം, എമ്മാനുവല്‍ നിധീരി, ബെന്നി പാലയ്ക്കത്തടം, ബേബിച്ചന്‍ അഴിയാത്ത്, ജോസ് പുത്തന്‍കാല, ചാക്കോ കൂടകല്ലുങ്കല്‍, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ജോസഫ് പരുത്തിയില്‍, പ്രസാദ് കുരുവിള, ജസ്റിന്‍ കുന്നുംപുറം, ജോബിന്‍ ഒട്ടലാങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.