മുഖ്യമന്ത്രിയുടെ ഓണം എറണാകുളത്ത്, പ്രതിപക്ഷനേതാവ് പുന്നപ്രയില്‍
Friday, August 28, 2015 12:35 AM IST
റിച്ചാര്‍ഡ് ജോസഫ്

തിരുവന്തപുരം: നാടും നഗരവും ഓണം ആഘോഷിക്കുമ്പോള്‍ ഒട്ടും പിന്നലല്ല നമ്മുടെ രാഷ്ട്രീയ നേതാക്കളും. വിപുലമായ പരിപാടിക ളൊന്നുമില്ലെങ്കിലും ഓണാഘോഷത്തിനൊരുങ്ങുകയാണു മുഖ്യമന്ത്രിയടക്കമുള്ളവര്‍. ചില ഔദ്യോഗിക പരിപാടികള്‍ക്കായി എറണാകുളത്തെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു രണ്ടാമത്തെ മകള്‍ അച്ചു ഉമ്മന്റെ വീട്ടിലായിരിക്കും ഓണമുണ്ണുക. എറണാകുളത്ത് ഇന്നു ചില പൊതുപരിപാടികളും മുഖ്യമന്ത്രിക്കുണ്ട്.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഓണാഘോഷങ്ങള്‍ക്കായി ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു തിരുവനന്തപുരത്തെ ഔ ദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൌസില്‍ നിന്നു പുറപ്പെട്ടു. വൈകുന്നേരത്തോടെ ആലപ്പുഴ യിലെ വീട്ടിലെത്തിയ അദ്ദേഹം ഇ ന്നു പുന്നപ്രയിലെ വേലിക്കകത്തു വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണമുണ്ണും. എല്ലാ വര്‍ഷവും ഓ ണദിനത്തില്‍ അച്യുതാനന്ദന്‍ പു ന്നപ്രയിലെ സ്വന്തം വീട്ടിലെത്തിച്ചേരാറുണ്ട്. നാളെ ആലപ്പഴയില്‍ നടക്കുന്ന ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം ഒരു സംഘടന ഏര്‍പ്പെടുത്തിയിരിക്കുന്ന അ വാര്‍ഡ് ഏറ്റുവാങ്ങും. ഞായറാഴ്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് തിരിച്ചെത്തുക.

തിരുവനന്തപുരം ജില്ലക്കാരനായ സ്പീക്കര്‍ എന്‍. ശക്തന്‍ ഇന്നു തി രുവനന്തപുരം ചാലക്കുഴിയില്‍ താ മസിക്കുന്ന മകള്‍ക്കൊപ്പമാണ് ഓ ണമുണ്ണുന്നത്. ഓണാഘോഷങ്ങള്‍ക്കായി മക്കളും കൊച്ചുമക്കളു മെല്ലാം മകളുടെ വീട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ ഓണാഘോഷങ്ങള്‍ക്കായി മലപ്പുറത്തെ വീട്ടിലെത്തി. തിരുവോണ ദിനമായ ഇന്ന് അദ്ദേഹം കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണമുണ്ണും.

ധനമന്ത്രി കെ.എം. മാണി ഓണ ത്തിനു പ്രാര്‍ഥനകള്‍ക്കു വേണ്ടി യാണു സമയം കണ്െടത്തിയിരിക്കുന്നത്. ഇന്നലെ കുടുംബാംഗങ്ങള്‍ക്കൊപ്പം വേളാങ്കണ്ണിയിലെത്തിച്ചേ ര്‍ന്ന ധനമന്ത്രി വേളാങ്കണ്ണി പള്ളി യില്‍ ഇന്നു രാവിലെ ഏഴിനുള്ള മലയാളം കുര്‍ബാനയില്‍ പങ്കുചേ രും. ഉച്ചയോടെ പാലായിലേക്കു തിരിക്കും.

കഴിഞ്ഞ മേയില്‍ വിവാഹി തയായ മന്ത്രി പി.കെ. ജയലക്ഷ് മിക്ക് ഇത്തവണ ഭര്‍ത്താവ് അനിലിന്റെ വീട്ടിലാണ് ഓണാഘോഷം. വയനാട് കമ്പളക്കാട് ചെറുവടി വീ ട്ടില്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ഇത്തവണ മന്ത്രി ജയലക്ഷ്മിയുടെ ഓണം. മൂന്നുദിവസം മന്ത്രിക്കു പൊതുപരിപാടി കള്‍ ഇല്ല. കുറിച്യ സമുദായത്തില്‍പ്പെട്ട മന്ത്രിക്കും ഭര്‍ത്താവിനും നാ ളെയാണു ശരിയായ ഓണം. പോതി ഓണം എന്നാണ് ഇത് അറിയപ്പെടുന്നത്. ഓണസദ്യയ്ക്ക് ഇറച്ചി-മത്സ്യ വിഭവങ്ങളും ഇലയില്‍ സ്ഥാനം പി ടിക്കും.

വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഇന്നു പരപ്പനങ്ങാടിയിലെ വീ ട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഓ ണമുണ്ണും. ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് ഇന്നലെ തന്നെ സ്വന്തം മണ്ഡ ലമായ പിറവത്ത് എത്തിച്ചേര്‍ന്നു. ഇന്നു രാവിലെ നിരവധി ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന അദ്ദേഹം ഉച്ചയ്ക്കു തിരുമാറാടിയിലെ വീട്ടില്‍ ഓണമുണ്ണും. ഉച്ചയ്ക്കുശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ചില ഓണാഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. 30ന് താമരശേരിയില്‍ ചില പൊതുപരിപാടികള്‍ അദ്ദേഹത്തിനുണ്ട്. പിന്നീട് കോഴിക്കോട് താലൂക്ക് സപ്ളൈ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനു പോകുന്ന അദ്ദേഹം അവിടെ നിന്നു ഞായറാഴ്ച തിരുവനന്തപുരത്തേക്കു തിരിക്കും.


ഓണാഘോഷത്തിനായി നിലമ്പൂരിലെ വീട്ടില്‍ എത്തിച്ചേര്‍ന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇന്നു കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണമുണ്ണും. ഇന്നു രാവിലെ നിലമ്പൂരില്‍ ഏതാനും പൊതുപരിപാടികള്‍ അദ്ദേഹത്തിനുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നു പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം പെരുമ്പാവൂരിലേക്കു പോകും. തിരുവോണത്തലേന്ന് ഏതാനും വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി കെ. ബാബു ഇന്നലെ സമയം കണ്െടത്തിയത്. തിരുവോണദിനമായ ഇന്നു രാവിലെ ഉദയംപേരൂര്‍ പനച്ചിക്കല്‍ വള്ളംകളി കാണുന്നതിനായി മന്ത്രി എത്തും. ഉച്ചയ്ക്ക് ഓണസദ്യയ്ക്കായി അദ്ദേഹം സ്വന്തം വീട്ടില്‍ എത്തിച്ചേരും.

ഇന്നലെ തന്നെ ആലുവയിലെ വസതിയിലെത്തിച്ചേര്‍ന്ന മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇന്നലെ തൃക്കാക്കര ക്ഷേത്രത്തിലെ ഓണസദ്യയില്‍ പങ്കെടുത്തു. ഇന്നു കടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം ഓണമുണ്ണും. മന്ത്രി കെ.സി. ജോസഫിന് ഇത്തവണ കോട്ടയത്തെ കഞ്ഞിക്കുഴിയിലുള്ള വീട്ടിലാണ് ഓണം. കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണമുണ്ണുന്ന അദ്ദേഹം ഉച്ചയ്ക്കുശേഷം ചില പൊതുപരിപാടികള്‍ക്കായി കണ്ണൂരിലേക്കു തിരിക്കും. മന്ത്രി പി.ജെ. ജോസഫ് ഓണദിനം തൊടുപുഴ പുറപ്പുഴയിലെ വീട്ടിലാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണമുണ്ണുന്ന അദ്ദേഹത്തിന് ഇന്ന് മറ്റു പൊതുപരിപാടികളില്ല.

മന്ത്രി മഞ്ഞളാംകുഴി അലി മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം മലപ്പുറം പനങ്ങാങ്ങരയിലെ വീട്ടില്‍ ഓണമുണ്ണും. മന്ത്രി എം.കെ. മുനീര്‍ ഇന്നലെ മുതല്‍ സ്വന്തം മണ്ഡലത്തിലുണ്ട്. കോഴിക്കോട് ജാഫര്‍ ഖാന്‍ കോളനിയിലെ വീട്ടില്‍ ഓണമുണ്ണുന്ന അദ്ദേഹം ഇന്നു ചില പൊതുപരിപാടികളിലും പങ്കെടുക്കും. മന്ത്രി ഷിബു ബേബി ജോണിന് ഇന്ന് കൊല്ലം ജില്ലയില്‍ നിരവധി പരിപാടികളാണുള്ളത്. രാവിലെ ഏതാനും പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന അദ്ദേഹം വീട്ടിലെ ഓണസദ്യയ്ക്കുശേഷം ഉച്ചകഴിഞ്ഞും ചില പരിപാടികളില്‍ പങ്കെടുക്കും. മന്ത്രി തിരുവഞ്ചൂ ര്‍ രാധാകൃഷ്ണന്‍ കോട്ടയം കോടിമതയിലെ വസതിയില്‍ മക്കള്‍ക്കൊപ്പം ഇന്ന് ഓണമുണ്ണും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.