പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് 30നു 69 വയസ്
പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് 30നു 69 വയസ്
Friday, August 28, 2015 12:33 AM IST
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് 30ന് 69 വയസ് പൂര്‍ത്തിയാകും.

ആഘോഷങ്ങള്‍ ഇല്ലാതെ അനാഥരോടും ഭിന്നശേഷിയുള്ള കുട്ടികളോടുമൊപ്പം 70-ാം ജന്മദിനം ആചരിക്കും.

29നു കോതമംഗലം സാന്ത്വനം സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍ ദേവലോകത്ത് എത്തി ജന്മദിനാശംസകള്‍ നേരുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും. 30നു കുന്നംകുളം ആര്‍ത്താറ്റ് അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പാലക്കാട് മഞ്ഞപ്ര മാര്‍ ബസേലിയോസ് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിക ളോടൊപ്പം ജന്മദിന കേക്ക് മുറിക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.