സൌദിയില്‍നിന്നു പൊതുമാപ്പ് ലഭിച്ച 110 പേര്‍ നാട്ടിലെത്തി
Friday, August 28, 2015 12:32 AM IST
നെടുമ്പാശേരി: സൌദി അറേബ്യയി ല്‍നിന്നു പൊതുമാപ്പു ലഭിച്ച110 പേര്‍ ഇന്നലെ നാട്ടിലെത്തി. ഇതില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടു പേര്‍ മലയാളികളാണ്. 102 പേര്‍ ഇതര സംസ്ഥാനക്കാരാണ്. റിയാദില്‍നിന്നു സൌദി എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റി ലാണ് 110 പേരെയും കൊച്ചിയിലെത്തിച്ചത്. വെറുംകൈയോടെയാണ് എല്ലാവരും വന്നത്. വിമാനത്താവളത്തില്‍വച്ച് നോര്‍ക്ക കൊടുത്ത 2,000 രൂപ മാത്രമാണ് കൈയിലുള്ളത്. പൊതു മാപ്പു ലഭിച്ച 110 പേരില്‍ ഏക വനിതയായ മലപ്പുറം സ്വദേശി ത്രേ സ്യാമ്മ ഇബ്രാഹിംകുഞ്ഞ് (49) രണ്ടരവര്‍ഷം മുമ്പ് വീട്ടു ജോലിക്ക് പോയതാണ്. പീ ഡനം അസഹനീയമായപ്പോള്‍ ഒ ന്നര വര്‍ഷത്തിനുശേഷം ആ വീട്ടില്‍നിന്ന് ഒളിച്ചോടി. ആറു മാസം മറ്റൊരു വീട്ടില്‍ ജോലി ചെയ്തു. അവിടെനിന്നു പുറത്തായപ്പോളാണ് ജയിലിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.