നിസാമിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി
നിസാമിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി
Wednesday, August 5, 2015 12:29 AM IST
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാം സമര്‍പ്പിച്ച കുറ്റവിമുക്ത ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ 12നു വിധി പറയും. ഹര്‍ജി തള്ളിയാല്‍ കുറ്റപത്രവായന പൂര്‍ത്തിയാക്കി സെപ്റ്റംബറോടെ കേസില്‍ വിചാരണ തുടങ്ങാനാകും. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കെ.പി. സുധീറാണ് വാദം കേട്ടത്. നിസാമിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

ചന്ദ്രബോസിന്റെ മരണം മനഃപൂര്‍വമായ നരഹത്യയല്ലെന്നും, ചികിത്സാപ്പിഴവാണ് മരണകാരണമെന്നും ഇതിനു തെളിവുകള്‍ എഴുതി നല്‍കാമെന്നും ജൂലൈ 21നു പ്രാഥമിക വാദത്തില്‍ പ്രതിഭാഗം എഴുതി അറിയിച്ചിരുന്നു.

നിസാമിനെതിരേയുള്ള സാക്ഷിമൊഴികളും തെളിവുകളുമെല്ലാം പോലീസ് കെട്ടിച്ചമച്ചതാണെന്നും വേണ്ടത്ര തെളിവുകളില്ലെന്നുമുള്ള വാദങ്ങളാണ് ഹര്‍ജിയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.