ഐഎസ്: 20 മലയാളികളെ സംശയം
Wednesday, August 5, 2015 12:17 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: രാജ്യാന്തര തീവ്രവാദ സംഘടനയായ ഐഎസുമായി (ഇസ്ളാമിക് സ്റേറ്റ്) ബന്ധമുണ്െടന്നു സംശയിക്കുന്ന 20 മലയാളികളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിനു കൈമാറി.

കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 20 പേരുടെയും ബന്ധുക്കളും ഇവരുമായി ബന്ധം പുലര്‍ത്തുന്നവരെന്നു സംശയിക്കുന്നരുമായ മുഴുവന്‍ പേരുടെയും ഫോണ്‍ കോളുകള്‍ അടക്കമുള്ള എല്ലാ വിവരങ്ങളും പോലീസ് നിരീക്ഷിച്ചു വരികയാണ്.

ഇതോടൊപ്പം ഐഎസ് ഭീകരത തടയാന്‍ സംസ്ഥാന പോലീസ് അടിയന്തര നടപടിയെന്ന നിലയില്‍ സൈബര്‍ പട്രോളിംഗ് ഇന്റലിജന്‍സ് സംവിധാനം ആരംഭിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളാണ് അടിയന്തരമായി സൈബര്‍ പട്രോളിംഗ് സംവിധാനം ആരംഭിക്കേണ്ടത്. ഇന്റര്‍നെറ്റ് കോളുകള്‍ നിരീക്ഷിക്കാനും മറ്റുമുള്ള സംവിധാനങ്ങള്‍ ഇല്ലെന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്.

ഇതിനു സാങ്കേതികമായ ചില തടസങ്ങളും അറിയിച്ചു. ഇത്തരം സംഭാഷണങ്ങള്‍ അറബി ഭാഷയിലാണ്. അറബി ഭാഷയ്ക്ക് ഉപരിയായി പലതരം കോഡുകളും ഇവര്‍ ഉപയോഗിക്കാറുണ്ട്. ഇന്റര്‍നെറ്റ് ഫോണ്‍ കോളുകള്‍ തന്നെ പിന്തുടരുന്നതില്‍ പരാജയപ്പെടുന്ന കേരള പോലീസ് അറബി ഭാഷയിലുള്ള സംഭാഷണവും കോഡും മനസിലാക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെടുന്നതാണ് കേരളം ഐഎസ് ഭീകരതയുടെ തലസ്ഥാനമായി മാറാന്‍ ഇടയാക്കുന്നതെന്നാണു കേന്ദ്ര കണ്െടത്തല്‍.


സംസ്ഥാനത്തു നിന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍ എന്നിവരാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്തത്. ഖത്തര്‍, സൌദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ തൊഴില്‍തേടി പോയവരാണ് സിറിയയിലേ ക്കു കടന്നതായി വിവരം ലഭിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കുന്നതിനിടയില്‍ ഒപ്പം ജോലിനോക്കുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ പ്രേരണയെ തുടര്‍ന്നാണ് ഇസ്ലാമിക് സ്റേറ്റില്‍ ചേരുന്നതെന്നാണു കണ്െടത്തല്‍.

പാലക്കാട്ടുനിന്നുള്ള മാധ്യമപ്രവര്‍ത്തകനടക്കം മൂന്നു പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വ്യക്തമായ വിവരം കൈമാറിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.