രാഹുലിനു വെളിച്ചമേകാന്‍ അഞ്ജനയുടെ കണ്ണുകള്‍: പ്രാര്‍ഥനയോടെ ഒരു കുടുംബം
രാഹുലിനു വെളിച്ചമേകാന്‍ അഞ്ജനയുടെ  കണ്ണുകള്‍: പ്രാര്‍ഥനയോടെ ഒരു കുടുംബം
Wednesday, August 5, 2015 12:17 AM IST
ഗിരീഷ് പരുത്തിമഠം

നെയ്യാറ്റിന്‍കര: രണ്ടു മാസത്തോളമായി രാഹുലിന്റെ ഇടതുകണ്ണി ല്‍ ഇരുട്ടാണ്. ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ പിവിസി പൈപ്പിന്റെ കഷണം കൃഷ്ണമണിയില്‍ തുളച്ചുകയറിയതിന്റെ നോവുന്ന ബാക്കിപത്രം. കാഴ്ച യുടെ ലോകം അന്യമാകുമോ എ ന്ന ഭയവും ആശങ്കയും അനുദിനം പെരുകുമ്പോഴാണ് തിരുവനന്ത പുരത്തെ സര്‍ക്കാര്‍ കണ്ണാശുപ ത്രിയില്‍ നിന്നു രാഹുലിന്റെ വീട്ടിലേയ്ക്ക് ഒരു അറിയിപ്പ് ലഭിച്ചത്- ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി, അടു ത്ത ദിവസം തന്നെ ആശുപത്രിയിലെത്തുക.

ഒരു ദാതാവിന്റെ വരപ്രസാദ മാണ് ആ വിളിയുടെ പിന്നിലുള്ളതെന്ന തിരിച്ചറിവില്‍ രാഹുലിന്റെ യും കുടുംബാംഗങ്ങളുടെയും ഹൃദയങ്ങള്‍ പ്രാര്‍ഥനാനിര്‍ഭരമാ യി. മൂന്നു മണിക്കൂര്‍ നേരത്തോളം ദൈര്‍ഘ്യമേറിയ ശസ്ത്രിക്രിയയ് ക്കു ശേഷം ഇന്നലെ രാഹുലിനെ വാര്‍ഡിലേക്കു മാറ്റി. സന്തോഷകരമായ ഫലത്തിനായി കാത്തിരിക്കാമെന്ന ഡോക്ടറുടെ വാക്കുക ള്‍ സത്യമാകുമെന്ന പ്രത്യാശയിലാണ് രാഹുലിന്റെ മാതാപിതാക്കളും ബന്ധുക്കളും.

പ്ളാമൂട്ടുക്കട എറിച്ചല്ലൂര്‍ ആലുവിള കെ.എല്‍. ഭവനില്‍ കൃഷ്ണന്റെയും രേഖയുടെയും മകന്‍ രാ ഹുല്‍ കൃഷ്ണന്‍ എന്ന ഒമ്പതാം ക്ളാസുകാരന് നേത്രം ദാനം നല്‍ കിയതാരെന്ന് അറിയണ്േട? തല ച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ലോക ത്തുനിന്നു മൂന്നാം വയസില്‍ യാത്രയായ അഞ്ജനയുടെ നേത്രപടലമാണ് രാഹുലിന് പുതുവെളിച്ചമാകുമെന്നു പ്രതീക്ഷിക്കുന്ന ത്. സംസ്ഥാനത്തെ അവയവദാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവാണ് അഞ്ജന.

കരകുളം ഏണിക്കര നിലവൂര്‍തട്ടം ചോതി ഭവനില്‍ അജിത്തിന്റെയും ദിവ്യയുടെയും പൊന്നുമകള്‍. കഴിഞ്ഞ ദിവസം വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെ കണ്ണുനീരിലാഴ്ത്തി കടന്നുപോയ ഈ പൊന്നോമന യുടെ കരളും വൃക്കകളും അഞ്ചു വയസുകാരനായ അനിന്‍രാജി ന്റെ ശരീരത്തിലാണ് തുന്നിച്ചേര്‍ത്തത്.


കുളത്തൂര്‍ ഗവ. വൊക്കേഷണ ല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളി ലെ വിദ്യാര്‍ഥിയായ രാഹുലിന്റെ കണ്ണിലെ വെളിച്ചം നഷ്ടമായത് ഇക്കഴിഞ്ഞ ജൂണ്‍ പതിനഞ്ചിനായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ പൈപ്പില്‍ നിന്നു വെള്ളം കുടിക്കുന്നതിനിടയിലായിരുന്നു സംഭവം. കളിക്കളത്തില്‍ നിന്ന് അലക്ഷ്യമായി ആരോ വലിച്ചെറിഞ്ഞ പിവിസി പൈപ്പിന്റെ കഷണം ഇടതുകണ്ണിലെ കൃഷ് ണമണിക്ക് ഗുരുതരമായ മുറിവേ ല്‍പ്പിച്ചു. അമ്മയും സഹോദരങ്ങ ളും കൂടി തിരുവനന്തപുരം കണ്ണാശുപത്രിയിലെത്തിച്ച രാഹുലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കാഴ്ചശക്തി നിലനിറുത്താനായില്ല. പിന്നീ ടു മധുരയിലെ സ്വകാര്യ ആശുപ ത്രിയിലെ ചികിത്സയില്‍ കഴിയുമ്പോഴാണ് തിരുവനന്തപുരം ക ണ്ണാശുപത്രിയില്‍ നിന്നുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കു ലഭിച്ചത്.

ഇല്ലായ്മകളുടെ മധ്യത്തിലും പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുമിടുക്കനായ രാഹുല്‍ കരകൌശല വിദ്യയിലും കായികമേഖലയിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഉയര്‍ന്ന തലത്തില്‍ എത്തിച്ചേര ണമെന്നും മാതാപിതാക്കളെ നല്ല തുപോലെ പരിപാലിക്കണമെ ന്നും സഹോദരന്‍ നിഖില്‍ കൃഷ്ണനെ പരമാവധി പഠിപ്പിക്കണമെന്നുമൊക്കെയുള്ള ആഗ്രഹങ്ങളാണ് അക്ഷരസ്നേഹിയായ രാഹുലിന്റെ മനം നിറയെ. മകന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടാന്‍ പരമകാരുണികനായ ഈശ്വരന്‍ അനുഗ്രഹിക്കുമെന്ന് തന്നെയാണ് കൃഷ്ണന്റെയും രേഖയുടെയും വിശ്വാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.