ഇടുക്കി അണക്കെട്ടില്‍ ഇനി ബഗ്ഗി കാര്‍ സവാരിയും
ഇടുക്കി അണക്കെട്ടില്‍ ഇനി ബഗ്ഗി കാര്‍ സവാരിയും
Wednesday, August 5, 2015 12:34 AM IST
ചെറുതോണി: ഇടുക്കി അണക്കെട്ട് കാണുന്നതിന് ഹൈഡല്‍ ടൂറിസം വകുപ്പ് സഞ്ചാരികള്‍ക്കാ യി ബഗ്ഗി കാര്‍ സര്‍വീസ് ആരംഭിച്ചു. ചെറുതോണി അണക്കെട്ടിന്റെ പ്രവേശനകവാടത്തില്‍നിന്നാരംഭിക്കുന്ന യാത്ര ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ ക ണ്ട് തിരികെ പ്രവേശനകവാടത്തിലെത്തുന്നതാണ് ഒരു ട്രിപ്പ്. ഒരുവശത്തേക്കുമാത്രം സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് 25 രൂപയാണ് ഫീ സ്. രണ്ട് അണക്കെട്ടുകളും കണ്ട് ഇലക്ട്രിക് കാറില്‍ തിരികെയെ ത്താന്‍ 40 രൂപയാണ് ഈടാക്കുക.

പത്തുപേര്‍ക്കാണിതില്‍ സഞ്ചരിക്കാനാവുക. പരമാവധി 16 കിലോമീറ്റര്‍വരെ വേഗത്തില്‍ അണക്കെട്ടില്‍ ബഗ്ഗി കാര്‍ സര്‍വീസ് നടത്താം. രണ്ട് അണക്കെട്ടും കണ്ട് തിരികെയെത്താന്‍ 45 മിനിറ്റുമുതല്‍ ഒരുമണിക്കൂര്‍വരെ സമയം വേണ്ടിവരും. ഇരുവശ വും തുറന്ന നിലയിലായതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് അണക്കെട്ട് പൂര്‍ണമായും കാണാനും ആസ്വദിക്കാനും സാധിക്കും. അണക്കെട്ടില്‍ ഇലക്ട്രിക് കാറിന്റെ സേവനം ലഭ്യമാക്കിയതിനാല്‍ കാല്‍നടയാത്ര ദുഷ്കരമായിട്ടുള്ളവര്‍ക്കും വൃദ്ധര്‍ക്കുപോലും അണക്കെട്ട് സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.