എന്‍എസ്എസിനെ പുകഴ്ത്തിയും എസ്എന്‍ഡിപിയെ ഇകഴ്ത്തിയും പിണറായി
എന്‍എസ്എസിനെ പുകഴ്ത്തിയും എസ്എന്‍ഡിപിയെ ഇകഴ്ത്തിയും പിണറായി
Wednesday, August 5, 2015 12:33 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ച് അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വി ജയന്‍ ഇന്നലെയും ആവര്‍ത്തിച്ചു. കഴിഞ്ഞദിവസം ലേഖനത്തിലൂടെ വെള്ളാപ്പള്ളിക്കു നല്‍കിയ മറുപടിയുടെ ചുവടുപിടിച്ചുള്ള വിമര്‍ശ നമാണ് ഇന്നലെയും പിണറായി തുടര്‍ന്നതെങ്കിലും അതില്‍ ചില കാര്യങ്ങള്‍ വ്യക്തതയോടെയുള്ള രാഷ്ട്രീയനിലപാടു വിളിച്ചറിയി ക്കുന്നതു കൂടിയായിരുന്നു.

എന്‍എസ്എസിന്റെ നിലപാടുകളെ പുകഴ്ത്തുകയും എസ്എന്‍ഡിപിയുടെ നിലപാടുകളെ ഇകഴ്ത്തുകയും ചെയ്ത പിണറായി വി ജയന്‍ വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ ഏജന്റാണെന്നു പറയാ തെ പറഞ്ഞു. കേരളത്തില്‍ ആര്‍എസ്എസിനൊരു രാഷ്ട്രീയ അജന്‍ഡയുണ്െടന്നും അതു നടപ്പാക്കാന്‍ സാധിക്കാത്തത് ഇടതുപക്ഷത്തിന്റെ സ്വാധീനം ഉള്ളതുകൊണ്ടു മാത്രമാണെന്നും പറഞ്ഞ പിണറായി എന്‍എസ്എസിനെ ആര്‍എസ്എ സ് ഇങ്ങനെയൊരു ഏജന്റാക്കാന്‍ നോക്കിയെന്നും പക്ഷേ അതു സാ ധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാ ല്‍, എസ്എന്‍ഡിപി നേതൃത്വം ഇ പ്പോള്‍ ആര്‍എസ്എസിനു മുന്നില്‍ സന്ധിചെയ്യാന്‍ തയാറായി നില്‍ക്കുന്നതു സ്വന്തം സാമ്പത്തിക-സ്ഥാന മാന താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നും പിണറായി വിമര്‍ശിച്ചു.

സ്വാര്‍ഥലാഭത്തിനു വേണ്ടി എസ്എന്‍ഡിപി നേതൃത്വം ഒറ്റുകൊടുക്കുന്നത് അവരുടെ തന്നെ സമുദായത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും താല്‍പര്യങ്ങളാണെന്നു പിണറായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. എസ്എന്‍ഡിപിയെയും എന്‍എസ്എസി നെയും പോലുള്ള സംഘടനകളെ തങ്ങളുടെ കുടക്കീഴിലാക്കാന്‍ ആര്‍എസ്എസ് നേരത്തെയും ശ്രമിച്ചിട്ടുണ്ട്. ആ കുടക്കീഴില്‍ പോയാല്‍ എന്‍എസ്എസ് ബാക്കിയുണ്ടാവി ല്ല, ആര്‍എസ്എസേ ശേഷിക്കൂ യെന്നും എന്‍എസ്എസിനെ അതിന്റെ സമസ്ത ആസ്തികളോടെയും അവര്‍ വിഴുങ്ങുമെന്നും എന്‍എസ്എസ് നേരത്തെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണു പെരുന്നയിലേക്കു പോകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യം സഫലമാകാതിരുന്നത്.


ശിവഗിരിയില്‍ ചേരിതിരിഞ്ഞു സംഘര്‍ഷമുണ്ടായ സാഹചര്യ ത്തില്‍ ശിവഗിരിയെ മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ആര്‍എസ്എസ് എത്തിയിരുന്നു. ശിവഗിരിക്കുമേല്‍ കാവിക്കൊടി പറത്താനായിരു ന്നു അവരുടെ നീക്കം. ഗുരുവിന്റെ പിന്മുറക്കാര്‍ ആര്‍എസ്എസിനെ അതിനനുവദിച്ചില്ലെന്നു മാത്രമല്ല അന്നുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ശിവഗിരിയില്‍ സാധാര ണാവസ്ഥ പുനഃസ്ഥാപിച്ചു ഭരണം തിരികെ സന്യാസിമാരെ ഏല്‍പിക്കുകയും ചെയ്തു. അന്നു നടക്കാത്ത മോഹമാണു വെള്ളാപ്പള്ളി നടേശനെ മുന്നില്‍ക്കണ്ട് ആര്‍എസ്എസ് വീണ്ടും പൊടിതപ്പിയെടുക്കുന്നത്.

നരേന്ദ്ര മോദിയുടെ ശിവഗിരി സന്ദര്‍ശനത്തെയും പിണറായി പരാമര്‍ശിച്ചു. പണ്ടു ഗാന്ധിജിയെ ഗുരുദേവന്‍ സ്വീകരിച്ചിരുത്തിയ ശിവഗിരിയില്‍ ഗാന്ധിജിയെ വധിച്ചവരുടെ പ്രസ്ഥാനത്തിന്റെ പുതിയകാല നേതാവിനെ അടുത്തകാലത്തു ചിലര്‍ വരവേറ്റു. മതസൌഹാര്‍ദത്തിന്റെ മഹാസന്ദേശം പ്രസരിച്ച ശിവഗിരിയില്‍ അതോടെ മതവിദ്വേഷത്തിന്റെ സന്ദേശം കടന്നുചെന്നു.

അന്നു മോദിയുടെ സന്ദര്‍ശനത്തെ ന്യായീകരിച്ച വെള്ളാപ്പള്ളി ഇന്ന് അദ്ദേഹത്തെ അന്വേഷിച്ചു ഡല്‍ഹിയില്‍ ചെല്ലുന്നതു സ്വാഭാവികമായ പരിണതിയാണ്. ഇതു ചെയ്യുന്നതിനു പിന്നില്‍ വെള്ളാപ്പള്ളിയുടെ വ്യക്തിതാല്‍പര്യമാണെന്നു പറയുന്ന പിണറായി നാരായണഗുരുവിന്റെ പ്രസ്ഥാനത്തെ നാഥുറാമിന്റെ പ്രസ്ഥാനത്തിനു കീഴില്‍ കൊണ്ടുപോയി കെട്ടുന്നതു ശ്രീനാരായണീയര്‍ സഹിക്കില്ലെന്ന മുന്നറിയിപ്പും നല്‍കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.