റബര്‍ ഉത്പാദനം കുത്തനെ ഇടിഞ്ഞു
റബര്‍ ഉത്പാദനം  കുത്തനെ ഇടിഞ്ഞു
Tuesday, August 4, 2015 12:31 AM IST
കോട്ടയം: കഴിഞ്ഞ വര്‍ഷത്തെക്കാള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമൂന്നു മാസങ്ങളില്‍ റബര്‍ ഉത്പാദനത്തില്‍ ഇക്കൊല്ലം ഗണ്യമായ കുറവ്. വിലയിടിവും പ്രതികൂല കാലാവസ്ഥയും ഉള്‍പ്പെടെ വിവിധ കാരണങ്ങളാണ് ഇടിവിനു കാരണമായി റബര്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്.

2014 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ലഭിച്ച ഉത്പാദനത്തെക്കാള്‍ ഇക്കൊല്ലം ഇതേമാസങ്ങളിലെ ഉത്പാനത്തില്‍ 24,000 ടണ്ണിന്റെ കുറവാണുണ്ടായിരിക്കുന്നത്. 2014 എപ്രിലില്‍ ഉത്പാദനം 51,000 ടണ്‍. ഇക്കൊല്ലം ഏപ്രിലില്‍ 45,000 ടണ്‍. കഴിഞ്ഞ മേയിലെ ഉത്പാദനം 53,000 ടണ്‍. ഇക്കൊല്ലം 48,000. 2014 ജൂണില്‍ 63,000 ടണ്ണായിരുന്നു ഉത്പാദനം. ഇക്കൊല്ലം 50,000 ടണ്‍. 2014 കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 54,000 ടണ്ണായിരുന്നു ഉത്പാദനം. ഇക്കൊല്ലം ജൂലൈയില്‍ 40,000 ടണ്ണില്‍ താഴെയായിരിക്കും ഉത്പാദനമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.