റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി: രജിസ്ട്രേഷന്‍ അതിവേഗമെന്നു മന്ത്രി മാണി
റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി: രജിസ്ട്രേഷന്‍ അതിവേഗമെന്നു മന്ത്രി മാണി
Wednesday, July 29, 2015 12:32 AM IST
തിരുവനന്തപുരം: റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതിയില്‍ റബര്‍ ഉല്പാദകസംഘങ്ങളുടെയും കര്‍ഷകരുടെയും രജിസ്ട്രേഷന്‍ അതിവേഗം പുരോഗമിക്കുന്നതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ഹെല്‍പ്ലൈന്‍ സജ്ജീകരിച്ചു. ഇത് ഓഗസ്റ് ഒന്നിന് പ്രവര്‍ത്തനക്ഷമമാകും. ഹെല്‍പ്ലൈന്‍: 9446002557.

ചൊവ്വാഴ്ച ഉച്ചവരെ 1,753 സംഘങ്ങള്‍ രജിസ്റര്‍ ചെയ്തു 1,613 എണ്ണം സ്ഥിരീകരിച്ചു. ആകെയുള്ള 2,202 സംഘങ്ങളില്‍ മുന്നൂറിലധികം സംഘങ്ങള്‍ സജീവമല്ലെന്നാണു ലഭിച്ചിട്ടുള്ള വിവരം. ഇതിനകം 28,010 കര്‍ഷകര്‍ രജിസ്റര്‍ ചെയ്തു. 13,503 അപേക്ഷകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. അര മണിക്കൂറില്‍ ശരാശരി 100 എന്ന തോതിലാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. ഇതേതോതില്‍ രജിസ്ട്രേഷന്‍ തുടര്‍ന്നാല്‍ ടാപ്പിംഗ് സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ആറു മുതല്‍ എട്ട് വരെ ലക്ഷം രജിസ്ട്രേഷന്‍ നടക്കുമെന്നാണ് കണക്കുകൂട്ടല്‍.


കര്‍ഷകരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ഓഗസ്റ് 17 വരെ നീട്ടി. വില്പന ബില്ല് അപ്ലോഡ് ചെയ്യാനുള്ള സൌകര്യം ഓഗസ്റ് ഒന്നിന് നിലവില്‍ വരും. അതോടെ റബര്‍ ബോര്‍ഡിന്റെ ഫീല്‍ഡ് ഓഫീസര്‍ അംഗീകരിച്ച സബ്സിഡി തുക രണ്ടാഴ്ച കൂടുമ്പോള്‍ കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടിലേക്ക് യഥാസമയം ക്രെഡിറ്റ് ചെയ്യുന്നതിന് കഴിയുമെന്നും മന്ത്രി മാണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.