നിയമസഭാ കാര്യപരിപാടികളില്‍ മാറ്റം വരുത്തി
നിയമസഭാ കാര്യപരിപാടികളില്‍ മാറ്റം വരുത്തി
Wednesday, July 29, 2015 12:22 AM IST
തിരുവനന്തപുരം: പതിമ്മൂന്നാം നി യമസഭയുടെ പതിന്നാലാം സമ്മേളന ത്തിന്റെ ശേഷിക്കുന്ന കാര്യപരിപാടികളില്‍ മാറ്റം. മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍കലാമി ന്റെ നിര്യാണത്തെതുടര്‍ന്ന് ഇന്നലെ നടപടികളിലേക്കു കടക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്നാണു കാര്യോപദേശക സമിതി യോഗം ചേര്‍ന്നു മാറ്റം വരുത്തിയത്.

ഇന്ന് 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്‍മേലുള്ള ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ച യും വോട്ടെടുപ്പും നടക്കും. തുടര്‍ന്ന് കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ ബില്‍,2015-ലെ കേരള ക ശുവണ്ടി ഫാക്ടറികള്‍ (വിലക്കെടുക്കല്‍) ഭേദഗതി ബില്‍ എന്നിവ പാ സാക്കും. നാളെ കേരള ഗവണ്‍മെന്റ് ഗാരന്റികളുടെ പരമാവധി പരിധി (ഭേദഗതി) ബില്‍, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബില്‍, ഉപധനാഭ്യര്‍ഥനയുടെ ധനവിനിയോഗ ബില്‍ എ ന്നിവ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.