ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് അവാര്‍ഡുകള്‍
Saturday, May 23, 2015 1:44 AM IST
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം 2014-15 ലെ സംസ്ഥാന- ജില്ലാതല അവാര്‍ഡുകളുടെ വിതരണവും ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം വെബ്സൈറ്റിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് നിര്‍വഹിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 27ന് ഉച്ചയ്ക്ക് 3.30ന് ചേരുന്ന ചടങ്ങില്‍ ഹരിതം ഹരിതസ്പര്‍ശം പരിസ്ഥിതി സംരക്ഷണ പരിപാടി പരിസ്ഥിതി, വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അവാര്‍ഡിന്റെ വിശദാംശം ഹയര്‍ സെക്കന്‍ഡറി വെബ്സൈറ്റില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.