കാലടി സര്‍വകലാശാല പെന്‍ഷന്‍ കേസ്: ഹര്‍ജി തീര്‍പ്പാക്കി
Saturday, May 23, 2015 1:42 AM IST
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയിലെ ഫിനാന്‍സ് ഓഫീസര്‍ക്ക് 55 വയസ് പൂര്‍ത്തിയായെന്നും ഇക്കാരണത്താല്‍ തല്‍സ്ഥാനത്തുനിന്നു പിരിയാന്‍ നിര്‍ദേശിക്കണമെന്നുമുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഇതു സംബന്ധിച്ച പരാതി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്‍കാന്‍ നിര്‍ദേശിച്ചാണു ജസ്റീസ് എ.വി. രാമകൃഷ്ണപിള്ള തീര്‍പ്പാക്കിയത്. സര്‍വകലാശാലയിലെ ഫിനാന്‍സ് ഓഫീസര്‍ ടി.എല്‍. സുശീലനെതിരേ പിറവം സ്വദേശി പ്രദീപ് കുമാറാണു ഹര്‍ജി നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.