ഭരണങ്ങാനത്ത് ആദ്യാക്ഷരം കുറിക്കല്‍
Saturday, May 23, 2015 1:42 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ പന്തക്കുസ്താദിനമായ നാളെ ആദ്യാക്ഷരം കുറിക്കല്‍ നടക്കും. രാവിലെ 7.30ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് സന്ദേശം. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദ്യാക്ഷരംകുറിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാര്‍, തീര്‍ഥാടനകേന്ദ്രത്തിലെ വൈദികര്‍ എന്നിവര്‍ ആദ്യാക്ഷരം കുറിക്കലിനു നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.