വിഎച്ച്എസ്ഇ സേവ് എ ഇയര്‍ പരീക്ഷ ജൂണ്‍ എട്ടു മുതല്‍
Saturday, May 23, 2015 1:41 AM IST
തിരുവനന്തപുരം: ഇക്കഴിഞ്ഞ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയും പരീക്ഷയ്ക്ക് ഹാജരാകാതിരിക്കുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും/ ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും ജൂണ്‍ എട്ടു മുതല്‍ നടത്തുന്ന സേ പരീക്ഷക്ക് രജിസ്റര്‍ ചെയ്യാം.

പേപ്പര്‍ ഒന്നിന് 150 രൂപയും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ പേപ്പറൊന്നിന് 175 രൂപയും 0202-01-102-93- ഢഒടഋ എലല എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്കു മുമ്പ് അതത് സ്കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. സ്കോര്‍ ഷീറ്റിനായി പ്രത്യേകം 40 രൂപ ഫീസ് അടക്കണം.

ഉന്നത പഠനത്തിനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുളള ഇംപ്രൂവ്മെന്റ് പരീക്ഷയും ഇതോടൊപ്പം എഴുതാം. പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിന് മാത്രം രജിസ്റര്‍ ചെയ്യാം. ഇതിനു 500 രൂപ ഫീസ് ഒടുക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന മാര്‍ക്ക് ലിസ്റിന്റെ പകര്‍പ്പും അപേക്ഷാഫോമിന്റെ പകര്‍പ്പും പരീക്ഷാ രജിസ്ട്രേഷനായി വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 28.


തിയറി പരീക്ഷകള്‍ ജൂണ്‍ എട്ടുമുതല്‍ 12 വരെയും ടൈപ്പ് റൈറ്റിംഗ്, വോക്കേഷണല്‍, നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 15 മുതല്‍ 20 വരെയും വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാലങ്ങളില്‍ നടത്തും.

പരീക്ഷാ ടൈംടേബിള്‍: ജൂണ്‍ എട്ടിന് രാവിലെ ഫിസിക്സ്, ജിയോഗ്രാഫി, അക്കൌണ്ടന്‍സി, ഉച്ചയ്ക്ക് ജിഎഫ്സി , ജൂണ്‍ ഒന്‍പതിന് രാവിലെ മാത്തമാറ്റിക്സ്, ഉച്ചയ്ക്ക് ഇക്കണോമിക്സ്/ മാനേജ്മെന്റ്, ജൂണ്‍ 10 ന് രാവിലെ കെമിസ്ട്രി, ജൂണ്‍ 11 ന് രാവിലെ ഇംഗ്ളീഷ്, ഉച്ചയ്ക്ക് വൊക്കേഷണല്‍ തിയറി, ജൂണ്‍ 12ന് രാവിലെ ബയോളജി, ഉച്ചയ്ക്ക് ഹിസ്ററി, ബസിനസ് സ്റഡീസ്.

പരീക്ഷ രാവിലെ 9.30നും ഉച്ചകഴിഞ്ഞ് രണ്ടിനും ആരംഭിക്കും. കൂള്‍ ഓഫ് ടൈം 15 മിനിറ്റ്. വെബ്സൈറ്റ്: ംംം.്വലെലഃമാശിമശീിേസലൃമഹമ.ഴ്ീ.ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.