ഹരിതം
ഹരിതം
Saturday, May 23, 2015 1:33 AM IST
ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൌള്‍ട്രി ഫാം


ഐബിന്‍ കാണ്ടാവനം

സമീകൃതാഹാരത്തില്‍ പ്രധാനപ്പെട്ട ഒന്നാണു മുട്ട. ആധുനിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ദിവസം ചുരുങ്ങിയത് അര മണിക്കൂറെങ്കിലും നീക്കിവയ്ക്കാനുണ്െടങ്കില്‍ മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തരാകാന്‍ കഴിയുമെന്നത് ഉറപ്പാണ്. സ്ഥലപരിമിതിയുള്ളവര്‍ക്കായി ചെറുകിട കോഴിവളര്‍ത്തല്‍ യൂണിറ്റ് കുടുംബശ്രീയുടെ പ്രത്യേക പ്രോജക്ട് പ്രകാരം എത്തിച്ചു കൊടുക്കുകയാണ് തിരുവനന്തപുരം ആറാലുംമൂട് അതിയന്നൂര്‍ തേജസ് വീട്ടില്‍ ഇ. സുജയും പിതാവ് ഈശ്വര്‍ദാസും. പരിമിതമായ സ്ഥലത്ത് പരിമിതമായ സമയംകൊണ്ട് ആദായം ഉണ്ടാക്കുന്ന രീതിയാണ് ഇവര്‍ ആവിഷ്കരിച്ചിരിക്കുന്ന ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൌള്‍ട്രി ഫാം എന്ന പദ്ധതിക്കുള്ളത്.

സുജയുടെ മകന്‍ അഭിനവിന്റെ നിര്‍ബന്ധപ്രകാരമാണ് എന്‍ജിനിയര്‍കൂടിയായ ഈശ്വര്‍ദാസ് ആദ്യമായി നൂതന രീതിയില്‍ മൂന്നു നിലയുള്ള കോഴിക്കൂട് തയാറാക്കിയത്. ആറാലുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍സണ്‍സ് എന്‍ജിനിയറിംഗ് വര്‍ക്സ് എന്ന സ്വന്തം സ്ഥാപനത്തിലാണ് കോഴിക്കൂടിന്റെ നിര്‍മാണം. മൂന്നു തട്ടുകളും പൂര്‍ണമായും അഴിച്ചുമാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ആ അവസരത്തിലാണ് കുടുംബശ്രീ പ്രോജക്ടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നല്കുകയും കുടുംബശ്രീ അനുമതി നല്കുകയും ചെയ്തത് കോഴിവളര്‍ത്തല്‍ എന്ന കാര്‍ഷികമേഖലയിലേക്ക് സുജയെയും കുടുംബത്തെയും കൂടുതല്‍ അടുപ്പിച്ചു. മുന്‍സിപ്പാലിറ്റി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൌള്‍ട്രി ഫാം പദ്ധതി നടപ്പിലാക്കിവരുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലൂടെനീളം പദ്ധതിയുടെ മാതൃക പ്രദര്‍ശിപ്പിച്ച് വിവരണം നല്കാറുമുണ്ട്. ഈ ഉദ്യമത്തില്‍ സുജയുടെ മകന്‍ ആറു വയസുകാരന്‍ അഭിനവാണ് മുമ്പില്‍ നില്ക്കുന്നത്. കോഴിക്കൂടിനെക്കുറിച്ചു വിവരണം നല്കാന്‍ നൂറു നാവാണ് ഈ കൊച്ചുകര്‍ഷകന്.

ഓരോ തട്ടിലും 12 കോഴികളെ വീതം വളര്‍ത്താവുന്ന കൂടാണു നിര്‍മിച്ചു നല്കുന്നത്. കൂട്, രണ്ടര മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ (ഹൈദരാബാദിലെ വെങ്കിടേശ്വര ഹാച്ചറി വികസിപ്പിച്ചെടുത്ത ആഢ380 എന്ന ഇനം കോഴിക്കുഞ്ഞുങ്ങളാണ്. വര്‍ഷം 300-320 മുട്ട ഇടുന്നവ), 200 കിലോഗ്രാം തീറ്റ എന്നിവ അടങ്ങിയ യൂണിറ്റിന് 30,000 (ടാക്സ് അടക്കം) രൂപയാണു വില. കുടുംബശ്രീ മുഖേന സംഘത്തിനോ വ്യക്തിക്കോ ഈ ഹൈടെക് ഫാം ആരംഭിക്കാവുന്നതാണ്. ഇതിന് സബ്സിഡിയും ലഭ്യമാണ്. അഞ്ച് അംഗങ്ങളുള്ള ഒരു ഗ്രൂപ്പിന് ആകെ തുകയുടെ 35 ശതമാനവും വ്യക്തിക്ക് 20 ശതമാനവും സബ്സിഡിയായി ലഭിക്കും. ഓര്‍ഡര്‍ അനുസരിച്ച് കേരളത്തിലൂടനീളം യൂണിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. എറണാകുളം ജില്ലയില്‍ ഇതിനോടകം അഞ്ഞൂറോളം യൂണിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. വില്പന പൂര്‍ണമായും കുടുംബശ്രീ വഴിയാണ്.

45 ദിവസംകൊണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ കോഴിക്കുഞ്ഞുങ്ങളെയാണ് ആവശ്യക്കാര്‍ക്കു നല്കുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ തമ്മിലുള്ള വഴക്ക് ഒഴിവാക്കാനായി കര്‍ഷകര്‍ക്കു നല്കിയതിനു ശേഷം ഒരു മാസത്തിനുള്ളില്‍ ചുണ്ടിന്റെ അഗ്രം മുറിച്ചു നല്കും. 200 കിലോഗ്രാം കോഴിത്തീറ്റ 3-4 ഘട്ടങ്ങളിലായാണ് കര്‍ഷകര്‍ക്ക് എത്തിച്ചു നല്കുക.

രണ്ടു ദിവസത്തിലൊരിക്കല്‍ കുടിവെള്ളം നല്കുന്ന പാത്രം, കാഷ്ഠം ശേഖരിക്കുന്ന ട്രേ എന്നിവ വൃത്തിയാക്കണം. തീറ്റപ്പാത്രം ആഴ്ചയിലൊന്നു വൃത്തിയാക്കിയാലും മതിയാകും. പ്രായപൂര്‍ത്തിയായ കോഴിയൊന്നിന് ശരാശരി 100 ഗ്രാം സമീകൃതാഹാരം ഒരു ദിവസം വേണ്ടിവരും. പച്ചിലകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, അസോള മുതലായവ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ സമീകൃതാ ഹാരത്തിന്റെ അളവ് 35 ശതമാനം വരെ കുറയ്ക്കാവുന്നതാണ്. ഒമ്പതാം ആഴ്ച മുതല്‍ പതിനേഴാം ആഴ്ച വരെ ലെയര്‍ ക്രംബള്‍ (ഘമ്യലൃ രൃൌായഹല), പതിനെട്ടാം ആഴ്ച മുതല്‍ 72-ാം ആഴ്ചവരെ ലെയര്‍ മാഷ് (ഘമ്യലൃ ാമവെ) അല്ലെങ്കില്‍ ലെയര്‍ പെല്ലറ്റ് (ഘമ്യലൃ ജലഹഹല) ആണു നല്കേണ്ടത്. പൂര്‍ണവളര്‍ച്ചയെത്തിയ കോഴിക്ക് 400 മില്ലിലിറ്റര്‍ വെള്ളം കൊടുക്കേണ്ടതാണ്. കാത്സ്യത്തിന്റെ പോരായ്മ ഉണ്ടാകാതിരിക്കാന്‍ ദിവസേന രാവിലെ നീറ്റുകക്കയുടെ തെളി നേര്‍പ്പിച്ച് കോഴികള്‍ക്കു നല്കുകയും വേണം.



കൂടിന്റെ പ്രത്യേകത

1. 100 ജിഎസ്എം സിങ്ക് കോട്ടിംഗുള്ള കമ്പികള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആയതിനാല്‍ കൂടുതല്‍ കാലം ഈടു നില്ക്കും.

2. മൂന്നു നില ആയതിനാല്‍ നിലത്ത് വളര്‍ത്തുന്നതിന്റെ മൂന്നു മടങ്ങ് കോഴികളെ വളര്‍ത്താം.


3. കൂടിനു പുറത്ത് ഇളക്കിമാറ്റാവുന്ന ഫീഡറുകള്‍.

4. ഓരോ തട്ടിലും ഇളക്കിമാറ്റാവുന്ന ഡ്രിങ്കര്‍(ഉൃശിസലൃ) സ്ഥാപിച്ചിട്ടുണ്ട്.

5. മുട്ട കൂടിനു പുറത്ത് സംഭരണിയില്‍ ശേഖരിക്കുന്നു.

6. തീറ്റ, വെള്ളം, മുട്ടസംഭരണി എന്നിവയ്ക്ക് പ്രത്യേക സുരക്ഷാകവചം.

7. ഓരോ തട്ടിന്റെയും അടിയില്‍ കാഷ്ഠം ശേഖരിക്കുന്നതിനു രണ്ട് ട്രേകള്‍ വീതം സ്ഥാപിച്ചിട്ടുണ്ട്.

8. ചൂടില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കുന്നതിന് അക്രലിക് ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂര സ്ഥാപിച്ചിട്ടുണ്ട്.

സുജയുടെ കുടുംബം മുഴുവനും പൂര്‍ണമായി കോഴിവളര്‍ത്തലിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പിതാവ് ഈശ്വര്‍ദാസും മാതാവ് രമണിയും സഹോദരി ലിജയും ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൌള്‍ട്രി ഫാം പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഒത്തൊരുമയോടെ മുമ്പോട്ട്കൊണ്ടുപോകുന്നു. ചുരുങ്ങിയ സ്ഥലത്തുനിന്നു ആദായമുണ്ടാക്കുന്ന ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൌള്‍ട്രി ഫാം പദ്ധതി ഏവര്‍ക്കും യാതൊരു സമയനഷ്ടവുമില്ലാതെ മുമ്പോട്ടുകൊണ്ടു പോകാനാകുമെന്നതു തീര്‍ച്ച.

ഫോണ്‍: 9633177715


മഴക്കാലത്തു കുരലടപ്പന്‍ ഭീഷണി


ഡോ. സാബിന്‍ ജോര്‍ജ് അസിസ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി


പാസ്ചുറില്ല എന്ന ബാക്ടീരിയയാണ് കുരലടപ്പനു കാരണം. പശുക്കളിലും എരുമകളിലും മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആരോഗ്യമുള്ള പശുക്കളുടെ ശ്വാസനാളത്തില്‍ ഈ രോഗാണുക്കള്‍ ഉണ്ടായിരിക്കും. സാധാരണഗതിയില്‍ നിരുപദ്രവകാരികളായി കഴിയുന്ന ഇവര്‍ പശുക്കള്‍ക്ക് സമ്മര്‍ദമു ണ്ടായി രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് രോഗകാരികളായി മാറുന്നു. പോഷകാഹാരക്കുറവ്, ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും, ദീര്‍ഘയാത്ര, മറ്റു രോഗങ്ങള്‍ എന്നിവ ഇത്തരം സമ്മര്‍ദാവ സ്ഥകള്‍ക്ക് ഉദാഹരണങ്ങളാണ്. ആരോഗ്യവും, ശാരീരികശേഷിയും കുറഞ്ഞ പശുക്കളെയാണ് കൂടുതലായും ഈ രോഗം ബാധിക്കുക.

അണുബാധയുള്ള തീറ്റ, വെള്ളം, വായു എന്നിവ വഴിയാണു രോഗം പകരുന്നത്. അടുത്തടുത്തു വസിക്കുന്ന മൃഗങ്ങളിലേക്ക് ചുമ, തുമ്മല്‍ മുതലായവ വഴി പെട്ടെന്ന് പകരുന്നു. നനവും ഊഷ്മാവും കൂടുത ലായുള്ള സാഹചര്യത്തില്‍ ഇവ പെട്ടെന്നു പെരുകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 2-5 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ശ്വാസകോശത്തെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.

തീവ്രരൂപത്തിലോ, ഉപതീവ്രരൂപത്തിലോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തരത്തിലോ ഈ രോഗം കാണപ്പെടാം. രോഗബാധയുടെ തീവ്രതയനുസരിച്ചായിരിക്കും ലക്ഷണങ്ങള്‍.

പനി, ശ്വാസോച്ഛാസ ത്തിന്റെ നിരക്കിലും നെഞ്ചിടി പ്പിലുമുള്ള വര്‍ധന, തീറ്റയെ ടുക്കാതിരിക്കല്‍, മൂക്കിലും വായിലുംനിന്നുള്ള നീരൊലിപ്പ്, പാലുത്പാദന ത്തിലെ കുറവ്, ശ്ളേഷ്മസ്തര ങ്ങളിലെ നീലനിറം, വയറു വേദനയുടെ ലക്ഷണങ്ങള്‍, വയറിളക്കം, രക്താതിസാരം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്േടക്കാം. തൊണ്ട, നെഞ്ചിന്റെ അടിഭാഗം, താട എന്നിവിട ങ്ങളില്‍ നീര്‍വീക്കം പ്രത്യക്ഷ പ്പെടുന്നു. ചിലപ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ ക്കുള്ളില്‍ പശു ചത്തുവീഴും. വായില്‍നിന്ന് ഉമിനീരൊലിക്കല്‍, ശ്വാസതടസം, മൂക്കില്‍നിന്നു രക്തം കലര്‍ന്ന സ്രവം തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചേക്കാം.

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞും രക്ത പരിശോധനയിലൂടെയുമാണ് രോഗനിര്‍ണയം. രോഗാരംഭത്തില്‍ത്തന്നെ ആന്റിബയോട്ടി ക്കുകളും അനുബന്ധ ചികിത്സകളും നല്‍കുകയാണ് അഭികാമ്യം. പലപ്പോഴും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് പെട്ടെന്നുതന്നെ ചാകുന്നത് കര്‍ഷകരെ വിഷമത്തിലാക്കുന്നു.

അസുഖമുള്ളവയെ മാറ്റി പാര്‍പ്പിക്കുക, രോഗലക്ഷണമുള്ളവയെ ചികിത്സിക്കുക, കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പ് നല്‍കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. ആറുമാസം പ്രായമാകുമ്പോള്‍ ആദ്യത്തെ കുത്തിവയ്പ് നല്‍കണം. രോഗമുണ്ടാകാറുള്ള സ്ഥലങ്ങളില്‍ എല്ലാ വര്‍ഷവും ആവര്‍ത്തന കുത്തിവയ്പ് നല്‍കണം.

മഴക്കാലത്ത് രോഗബാധ കൂടുതലായി കണപ്പെടുന്നതുകൊണ്ട് പ്രതിരോധ കുത്തിവയ്പ് മഴക്കാലത്തിനു മുമ്പായാണ് എടുക്കേണ്ടത്. രോഗം ബാധിച്ച മൃഗങ്ങളുടെ ചാണകം, ഉമിനീര്‍, തീറ്റ എന്നിവയുമായി മറ്റുള്ള മൃഗങ്ങള്‍ക്കു ബന്ധമുണ്ടാവാതെ സൂക്ഷിക്കണം. ചത്ത മൃഗങ്ങളെ ശരിയായ വിധം മറവു ചെയ്യണം.

പ്രതികൂല കാലാവസ്ഥയും, സമ്മര്‍ദാ വസ്ഥയും തരണം ചെയ്യാന്‍ സഹായിക്കും വിധമുള്ള പരിപാലനം ഉറപ്പാക്കണം. പോഷകാഹാരം ഉറപ്പാക്കുക, നനവുള്ള അന്തരീക്ഷം ഒഴിവാക്കുക, പശുക്കളെ കൂട്ടമായി പാര്‍പ്പിക്കാതിരിക്കുക.

ഫോണ്‍: 9446203839
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.