ക്ഷേമപെന്‍ഷന്‍ കുടിശിക ഓണത്തിനു മുമ്പ്
Saturday, May 23, 2015 1:30 AM IST
പാലാ: ക്ഷേമപെന്‍ഷനുകള്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കാനുള്ള നടപടി പുരോഗമിക്കുന്നതായും ഈ ഓണത്തിനു മുമ്പ് ആറുമാസത്തെ കുടിശിക നല്‍കുമെന്നും ധനമന്ത്രി കെ.എം. മാണി. പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ന്യായയവില ഭക്ഷണശാലയുടെ ഉദ്ഘാടച്ചടങ്ങിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. ബാക്കി തുക ഡിസംബറില്‍ നല്‍കും. അടുത്ത മാസം മുതല്‍ പതിനഞ്ചാം തീയതിക്കു മുമ്പായി ക്ഷേമപെന്‍ഷനുകള്‍ ബാങ്ക് അക്കൌണ്ടുകള്‍ വഴി ആറു ജില്ലകളില്‍ ലഭ്യമാക്കും. ജൂലൈ മാസത്തോടെ സംസ്ഥനത്തു സമ്പൂര്‍ണമായി നടപ്പിലാക്കും. തിരുവനന്തപുരത്തു പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്തു ക്ഷേമപെന്‍ഷനുകള്‍ കൂട്ടിയതായും പെന്‍ഷന്‍ വാങ്ങാനായി ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി നടക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.