അനുഷ്ഠാനങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കാമെന്നു മന്ത്രാലയം
Saturday, May 23, 2015 1:23 AM IST
തൃശൂര്‍: ആചാരാനുഷ്ഠാനങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും ആനകളെ ഉപയോഗിക്കാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലെന്നറിയിച്ചു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ് ആര്‍.കെ. ശ്രീവാസ്തവ ഉത്തരവിറക്കി. പെര്‍ഫോമിംഗ് ആനിമല്‍(രജിസ്ട്രേഷന്‍) റൂള്‍ 2001-2എച്ച് പ്രകാരമുള്ള നിബന്ധനകള്‍ ഇക്കാര്യത്തില്‍ ബാധകമല്ലെന്നാണ് അറിയിപ്പ്.


ആനകളെ പെര്‍ഫോമിംഗ് ആനിമല്‍സ് നിയമപ്രകാരം കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു മൃഗസ്നേഹികളുടെ ആഗോള കൂട്ടായ്മയായ ‘പെറ്റ’യുടെ ബംഗളൂരു ചാപ്റ്റര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകര്‍ക്കു നല്കിയ നിവേദനത്തിലാണു മന്ത്രാലയം വിശദീകരണം പുറത്തിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.