കോടതിയില്‍ ഹാജരാകാതിരുന്നതിന് അഭിഭാഷകര്‍ വിശദീകരണം നല്‍കി
Saturday, May 23, 2015 12:37 AM IST
കൊച്ചി: ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ കക്ഷികള്‍ക്കു വേണ്ടിയുള്ള അഭിഭാഷകര്‍ ഹാജരാകാതിരുന്നതില്‍ അഭിഭാഷക അസോസിയേഷന്‍ വിശദീകരണം നല്‍കി. ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ വര്‍ഗീസാണു ഡിവിഷന്‍ ബെഞ്ചിനു മുമ്പില്‍ വിശദീകരണം നല്‍കിയത്. ഇതേത്തുടര്‍ന്ന് അഭിഭാഷകര്‍ക്കെതിരായ നടപടി തുടരേണ്ടതില്ലെന്നു കോടതി നിര്‍ദേശിച്ചു. കക്ഷികള്‍ക്കും ബാര്‍ കൌണ്‍സിലിനും നോട്ടീസ് അയയ്ക്കാനുള്ള നിര്‍ദേശവും ജസ്റീസ് കെ.ടി. ശങ്കരന്‍, ജസ്റീസ് ബി. സുധീന്ദ്രകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്‍വലിച്ചു.


മധ്യവേനല്‍ അവധിക്കുശേഷം കോടതി തുറന്നപ്പോള്‍ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലെ കേസ് ലിസ്റ് വെബ്സൈറ്റില്‍ ലഭ്യമായിരുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് അഭിഭാഷകര്‍ ഹാജരാകാതിരു ന്നതെന്നും അസോസിയേഷന്റെ വിശദീകരണത്തില്‍ പറയുന്നു. അഭിഭാഷകര്‍ മനഃപൂര്‍വം ഹാജരാകാതിരുന്നതല്ല. ബന്ദ്, ഹര്‍ത്താല്‍ ദിനങ്ങളില്‍ പോലും ഹൈക്കോടതി അഭിഭാഷകര്‍ കോടതിയില്‍ എത്താറുണ്െടന്നും അസോസിയേഷന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കേസ് ലിസ്റ് വെബ്സൈറ്റില്‍ കൃത്യമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.