അരുവിത്തുറയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി തിരുനാള്‍ പ്രദക്ഷിണം
അരുവിത്തുറയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി തിരുനാള്‍ പ്രദക്ഷിണം
Saturday, April 25, 2015 12:36 AM IST
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വ്യാഴാഴ്ച രാത്രി വെടിക്കെട്ട് അപകടമുണ്ടായതിനെത്തുടര്‍ന്നു തിരുനാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണത്തില്‍ ഇന്നലെ വാദ്യമേളങ്ങള്‍ ഒഴിവാക്കി. ജപമാല പ്രദക്ഷിണത്തില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഇന്നു നടത്താനിരുന്ന വെടിക്കെട്ട് ഒഴിവാക്കി.

ഇന്നലെ മാര്‍ ജേക്കബ് മുരിക്കന്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഇടവക തിരുനാള്‍ ദിനമായ ഇന്ന് രാവിലെ 5.30, 6.30, 7.30, 8.30 - വിശുദ്ധ കുര്‍ബാന, നൊവേന. 9.30നു മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് 11.00, 12.00, 3.00, 4.00, 5.30 - വിശുദ്ധ കുര്‍ബാന, നൊവേന. രാത്രി ഏഴിനു തിരുസ്വരൂപപ്രതിഷ്ഠ.വെടിക്കട്ട് അപകടത്തില്‍ സെന്റ് ജോര്‍ജ് ഫൊറോന പാരീഷ് കൌണ്‍സിലും തിരുനാള്‍ കമ്മിറ്റിയും യോഗം ചേര്‍ന്ന് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ വികാരി ഫാ. തോമസ് വെടിക്കുന്നേലും പള്ളി പ്രതിനിധികളും സന്ദര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.