ഭിന്നശേഷിയുള്ളവര്‍ക്ക് എതിരായ ആക്ഷേപം: എളമരം കരീം ഖേദം പ്രകടിപ്പിച്ചു
ഭിന്നശേഷിയുള്ളവര്‍ക്ക് എതിരായ ആക്ഷേപം: എളമരം കരീം ഖേദം പ്രകടിപ്പിച്ചു
Saturday, April 25, 2015 12:31 AM IST
കണ്ണൂര്‍: ഭിന്നശേഷിയുള്ളവരെ പരസ്യമായി അധിക്ഷേപിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഖേദം പ്രകടിപ്പിച്ചു. പ്രസ്താവന വിവാദമാകുകയും പാര്‍ട്ടി നേതൃത്വം ഇടപെടുകയും ചെയ്തതോടെയാണു ഫേസ്ബുക്ക് പോസ്റിലൂടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.

കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷന്‍(കെഎസ്ആര്‍ടിഇഎ) ആരംഭിച്ച ജനകീയ മാര്‍ച്ച് കാസര്‍ഗോട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ എളമരം കരീം ഭിന്നശേഷിയുള്ളവര്‍ക്കെതിരേ രൂക്ഷമായ അധിക്ഷേപം നടത്തിയത്.


യാത്രാസൌജന്യം അനുഭവിക്കുന്നതിന്റെ പേരിലായിരുന്നു മുന്‍ വ്യവസായമന്ത്രികൂടിയായ കരീമിന്റെ അധിക്ഷേപം. പ്രസംഗത്തില്‍ വന്ന ചില പരാമര്‍ശങ്ങള്‍ വിവാദമായതില്‍ ദുഃഖമുണ്െടന്നും വിവിധ വിഭാഗങ്ങള്‍ക്കു യാത്രാസൌജന്യം പ്രഖ്യാപിക്കുകയും അതിന്റെ തുക കോര്‍പറേഷനു നല്‍കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ കള്ളക്കളിയാണു പ്രസംഗത്തില്‍ വിശദീകരിച്ചതെന്നും എളമരം കരീം ഫേസ്ബുക്ക് പോസ്റില്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.