ബാര്‍ബര്‍ ഷോപ്പുകള്‍ക്കു ഞായര്‍ അവധി അടുത്ത വര്‍ഷം മുതല്‍
Saturday, April 25, 2015 12:29 AM IST
കാഞ്ഞങ്ങാട്: അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തു ഞായറാഴ്ചകളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കു അവധി നല്‍കാന്‍ കേരള സ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം. എന്നാല്‍, തീരുമാനം മേയ് ഒന്നു മുതല്‍ നിര്‍ബന്ധമാക്കിയെന്ന പ്രചാരണം തെറ്റാണെന്നും ഭാരവാഹികള്‍ ദീപികയോടു പറഞ്ഞു.

നിലവില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ ബാര്‍ബര്‍ ഷോപ്പുകള്‍ക്കു ഞായര്‍ അവധി ദിവസമാണ്. സംസ്ഥാന കമ്മിറ്റിയുടെ പുതിയ തീരുമാനം പഞ്ചായത്ത്, ബ്ളോക്ക്, ജില്ലാ ഘടകങ്ങള്‍ ക്രമേണ നടപ്പിലാക്കിത്തുടങ്ങും. ഞായര്‍ അവധി ദിനമാക്കുന്ന കാര്യത്തില്‍ മലയോര മേഖലകളില്‍നിന്നാണു എതിര്‍പ്പുണ്ടായിട്ടുള്ളതെന്നു സംസ്ഥാന ഭാരവാഹി പറഞ്ഞു. സംഘടനാപരമായ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാ അംഗങ്ങളും തയാറാകണമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു ചില മാധ്യമങ്ങളില്‍ ഇന്നലെ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു സംസ്ഥാന നേതാക്കള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.