കാരിത്താസ് ആശുപത്രിയില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം നവീകരിച്ചു
കാരിത്താസ് ആശുപത്രിയില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം നവീകരിച്ചു
Saturday, April 25, 2015 12:28 AM IST
കോട്ടയം: കാരിത്താസ് ആശുപത്രിയില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ നവീകരിച്ച വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ആതുരശുശ്രൂഷാ രംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്നും ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും നേടിയ ഡോ. ഷീല മേരി വര്‍ഗീസാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെ ഒപി വിഭാഗത്തില്‍ രോഗികളെ പരിശോധിക്കും. നട്ടെല്ലുകള്‍ക്ക് ക്ഷതം ഉണ്ടായിട്ടുള്ളവര്‍, കൈകാലുകള്‍ക്കും ക്ഷീണമുള്ളവര്‍, കൈകാലുകള്‍ നഷ്ടപ്പെട്ട് കൃത്രിമ അവയവം ഘടിപ്പിക്കുന്നതിനു പരിശീലനം ആവശ്യമുള്ളവര്‍, വാതംമൂലം സന്ധി രോഗമുള്ളവര്‍, ജന്മനാ തലച്ചോറിനു ക്ഷതം ബാധിച്ചിട്ടുള്ള കുട്ടികള്‍, ക്ഷതംമൂലമോ രോഗം മൂലമോ പക്ഷാഘാതം മൂലമോ തളര്‍വാതം ബാധിച്ചവര്‍, പോളിയോ രോഗം മൂലം തളര്‍ച്ച ബാധിച്ചവര്‍, മസ്തിഷ്കരോഗംമൂലം മാംസ പേശികള്‍ക്ക് മുറുക്കം അനുഭവപ്പെടുന്നവര്‍, മസ്തിഷ്ക ആഘാതം ബാധിച്ചവര്‍, തലച്ചോറിനുക്ഷതം ഉണ്ടായിട്ടുള്ളവര്‍, പ്രമേഹം മൂലം കാലുകള്‍ക്ക് തകരാറുള്ളവര്‍ എന്നിവര്‍ക്ക് ഇവിടുത്തെ ചികിത്സ പ്രയോജനപ്പെടും.


പുതിയ ബ്ളോക്കിന്റെ ഉദ്ഘാടനം കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ഷാജി ചേരോലിക്കല്‍, ഫാ. ബോബന്‍ വട്ടംപുറത്ത്, ഡോ. ബോബി എന്‍. എബ്രാഹം, ഡോ. ജോസഫ് സെബാസ്റ്യന്‍, ഡോ. ഷീല മേരി വര്‍ഗീസ്, ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. ബേബി കട്ടിയാങ്കല്‍, ഫാ. മാത്യു കുരിയത്തറ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.