വീടിന്റെ ടെറസില്‍ വ്യാജമദ്യ നിര്‍മാണം; 730 ലിറ്റര്‍ വ്യാജമദ്യം പിടികൂടി
വീടിന്റെ ടെറസില്‍ വ്യാജമദ്യ നിര്‍മാണം;  730 ലിറ്റര്‍ വ്യാജമദ്യം പിടികൂടി
Saturday, April 25, 2015 12:24 AM IST
ചങ്ങനാശേരി: കുറിച്ചി മന്ദിരം കവലയില്‍ വീടിന്റെ ടെറസില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ മദ്യ നിര്‍മാണശാലയില്‍ എക്സൈസ് പരിശോധന. 730 ലിറ്റര്‍ വ്യാജമദ്യവും വാറ്റുപകരണങ്ങളും പിടികൂടി.

ഗൃഹനാഥന്‍ അറസ്റില്‍. കുറിച്ചി കൊല്ലംപറമ്പില്‍ കെ.സി.അലക്സാണ്ടര്‍ (62) ആണ് അറസ്റിലായത്. ഇയാളുടെ വീടിന്റെ ടെറസില്‍നിന്നാണ് വ്യാജമദ്യവും വാറ്റുപകരണങ്ങളുംപിടികൂടിയത്. ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പട്രോളിംഗ് സംഘമാണ് റെയ്ഡ് നടത്തിയത്. 80 കുപ്പികളിലും മൂന്നു ബാരലുകളിലും നാലു കന്നാസുകളിലുമായി നിറച്ച നിലയിലാണ് വ്യാജമദ്യം പിടിച്ചെടുത്തത്. ഇതോടൊപ്പം മദ്യം നിര്‍മിക്കുന്നതിനുള്ള എസന്‍സും മുന്തിരിയും കുപ്പികളും കുപ്പികള്‍ സീല്‍ ചെയ്യുന്നതിനുള്ള ഉപകരണവും പകര്‍ത്തുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് എക്സൈസിന്റെ വിശദീകരണം ഇങ്ങനെയാണ്. ബാറുകള്‍ അടച്ചുപൂട്ടിയതിന്റെ പശ്ചാത്തലത്തില്‍ എക്സൈസ് രൂപീകരിച്ച ഷാഡോ സംഘത്തിന് അലക്സാണ്ടറുടെ വ്യാജമദ്യ ഉല്പാദനവും വില്പനയും സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ചങ്ങനാശേരി നഗരത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയ വ്യാജമദ്യം എക്സൈസ് സംഘം തടഞ്ഞ് പിടികൂടി. എക്സൈസ് സംഘം ഓട്ടോ കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അലക്സാണ്ടര്‍ ഇറങ്ങി ഓടി. ഇയാളെ പിന്‍തുടര്‍ന്നു സംഘം പിടികൂടി.

തുടര്‍ന്ന് ഓട്ടോ പരിശോധിച്ചപ്പോഴാണ് കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ പ്ളാസ്റിക് കവറുകളില്‍ നിറച്ച നിലയില്‍ 80 ലിറ്ററോളം വ്യാജമദ്യം കണ്െടത്തിയത്. അലക്സാണ്ടറെ ചോദ്യംചെയ്തതില്‍നിന്നാണ് ഇയാളുടെ കുറിച്ചിയിലുള്ള വീട്ടില്‍ വ്യാജമദ്യ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് അലക്സാണ്ടറുമായി എക്സൈസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് വ്യാജമദ്യത്തിന്റെ ഉറവിടം കണ്െടത്തിയത്.


കന്നാസുകളിലും ബാരലുകളിലും കുപ്പികളിലും നിറച്ച നിലയിലാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയിലാണ് എക്സൈസ് സംഘം വ്യാജമദ്യശേഖരവും വാറ്റുപകരണങ്ങളും കണ്െടത്തിയത്. അമിതവീര്യമുള്ള വ്യാജമദ്യം വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് വിറ്റ് പ്രതി വന്‍തോതില്‍ പണം സമ്പാദിച്ചതായും എക്സൈസ് സംഘം പറഞ്ഞു. അലക്സാണ്ടര്‍ക്ക് നേരത്തെ ബാറുകളില്‍ കപ്പലണ്ടി വിതരണം ചെയ്യുന്ന ജോലിയായിരുന്നു. മദ്യംകടത്താനുപയോഗിച്ച ഓട്ടോയിലായിരുന്നു ഇയാള്‍ കപ്പലണ്ടി വിതരണം നടത്തിയിരുന്നതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. പിടികൂടിയ മദ്യത്തിന്റെ സാമ്പിള്‍ തിരുവനന്തപുരത്തുള്ള റീജണല്‍ കെമിക്കല്‍ ലാബിലേക്കയക്കും. വ്യാജമദ്യത്തിന് വീര്യം കൂട്ടാന്‍ പ്രതി വിദേശമദ്യവും മയക്കുമരുന്നു ഗുളികകളും ഈസ്റും ചേര്‍ത്തിരുന്നതായും എക്സൈസ് സംഘം കണ്െടത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അസിസ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.ജെ മത്തായി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനികുമാര്‍, നാസര്‍, രതീഷ് കെ.നാണു, പ്രവീണ്‍ ശിവാനന്ദന്‍, സന്തോഷ്, ഷിജു എന്നിവരും റെയ്ഡിനു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.