ഇടുക്കി - ചെറുതോണി യാത്രയ്ക്കു ബഗി കാര്‍ തിങ്കളാഴ്ച എത്തും
ഇടുക്കി - ചെറുതോണി യാത്രയ്ക്കു ബഗി കാര്‍ തിങ്കളാഴ്ച എത്തും
Saturday, April 25, 2015 12:19 AM IST
ചെറുതോണി: ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി രണ്ടുകിലോമീറ്ററോളം കാല്‍നടയാത്ര വേണ്ടിവരില്ല. 27ന് എത്തുന്ന ബഗി കാറിന്റെ സേവനം ഇടുക്കി അണക്കെട്ടില്‍ ലഭ്യമാക്കും.

ബാറ്ററികൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ബഗി കാറിന്റെ വശങ്ങള്‍ തുറന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 12 പേര്‍ക്കാണ് ഒരേസമയം ഈ വാഹ നത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുക. അടുത്തമാസം ആദ്യത്തോടെ വാഹനത്തിന്റെ സേവനം ലഭ്യമാകും. 6.69 ലക്ഷം രൂപ മുടക്കി ഹൈഡല്‍ ടൂറിസം വകുപ്പാണ് ബഗി കാര്‍ വാങ്ങിയിരിക്കുന്നത്. ഡ്രൈവറെയും ഇവര്‍തന്നെയാണ് നിയമിക്കുന്നത്.


അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തു റന്നുകൊടുക്കുന്ന എ ല്ലാദിവസ വും വാഹന ത്തിന്റെ സേവ നവും ലഭ്യമാ കും. കാറില്‍ സ ഞ്ചരിക്കുന്നതിനുള്ള ഫീസ് നില വില്‍ നിശ്ചയിച്ചിട്ടില്ല. കേരളത്തി ല്‍ ഇടുക്കി ജില്ല യില്‍തന്നെ മൂന്നാര്‍ വിനോ ദ സ ഞ്ചാര കേന്ദ്രത്തിലും വയനാട്ടിലും ഓരോ ബഗി കാര്‍ കൂടി എത്തുന്നുണ്ട്. ബാംഗളുരു, മൈസൂര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ബഗി കാര്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.