എസ്എസ്എല്‍സി ഫലം: തിടുക്കം കാട്ടിയിട്ടില്ലെന്നു മന്ത്രി
എസ്എസ്എല്‍സി ഫലം:  തിടുക്കം കാട്ടിയിട്ടില്ലെന്നു മന്ത്രി
Saturday, April 25, 2015 12:19 AM IST
കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതില്‍ തിടുക്കം കാണിച്ചിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്. ചെറിയ പാളിച്ചയാണു സംഭവിച്ചതെങ്കിലും ഇക്കാര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തമുണ്ട്. എന്നാല്‍, രാജിവയ്ക്കേണ്ട സാഹചര്യമൊന്നുമില്ല.

പല ഘട്ടങ്ങളായാണു പാളിച്ചയുണ്ടായത്. മുന്‍ വര്‍ഷങ്ങളിലും പിഴവുണ്ടായിട്ടുണ്ട്. ഇത്തവണ വിവിധ ഘട്ടങ്ങളിലായി പിശകുണ്ടായി. മൂല്യനിര്‍ണയകേന്ദ്രങ്ങളില്‍നിന്നു മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതില്‍ പ്രശ്നമുണ്ടായി. ഗ്രേസ്മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നതിലും പിഴവുണ്ടായി. ബോധപൂര്‍വമായ വീഴ്ചയുണ്ടായോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഒരു കുട്ടിയുടെയും മാര്‍ക്ക് കുറയില്ല. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കും. പ്ളസ്ടു ഫലം നേരത്തെയാക്കുന്നതിനു നടപടി തുടരുന്നതായും മന്ത്രി പറഞ്ഞു. കോഴിക്കോട്ടു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.